മാര്‍ച്ചില്‍ 64 ഓഹരികള്‍ എക്കാലത്തെയും ഉയര്‍ച്ചയിലെത്തി

മാര്‍ച്ചില്‍ 64 ഓഹരികള്‍ എക്കാലത്തെയും ഉയര്‍ച്ചയിലെത്തി

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 9,200 പോയിന്റ് കടന്ന മാര്‍ച്ച് 17നെ ഓഹരിവിപണിയിലെ പങ്കാളികള്‍ എന്നും ഓര്‍ത്തിരിക്കും. ബിഎസ് സി 500 പോയിന്റ് ഉയര്‍ന്നപ്പോള്‍ 64 ഓഹരികളാണ് വന്‍നേട്ടം കൊയ്തതത്. രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയായ എംആര്‍എഫ് മാര്‍ച്ച് 22ന്അതിന്റെ എക്കാലത്തെയും ഉയര്‍ന്നതലമായ 58,459.95 രൂപയിലെത്തിയിരുന്നു. ബോംബെ ബര്‍മാഹ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഫ്യൂച്ചര്‍ റീട്ടെയ്ല്‍, ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, മോത്തിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, പിവിആര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികളുംം ഈ മാസം ഉയര്‍ച്ച കാണിച്ചു.

മാര്‍ച്ചില്‍ മോട്ടോര്‍വാഹനങ്ങളിലും അനുബന്ധ മേഖലകളിലും എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ടിവിഎസ് മോട്ടോര്‍, എസ്‌കോര്‍ട്ട്‌സ് ആന്‍ഡ് മിന്‍ഡ ഇന്‍സ്ട്രീസ് എന്നിവ എക്കാലത്തെയും ഉയര്‍ന്ന തലങ്ങളിലെത്തി. ബാങ്കിംങ് മേഖലയില്‍ യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക് എന്നിവ ഉയര്‍ച്ചയുടെ കൊടുമുടിയിലെത്തി.

ബാങ്കിംങ് ഇതര മേഖലയില്‍ എച്ച്ഡിഎഫ്‌സി, ദേവാന്‍ ഹൗസിംങ് ഫിനാന്‍സ്, കാന്‍ ഫിന്‍ ഹോംസ്, ഐഐഎഫ്എല്‍ ഹോള്‍ഡിംങ്‌സ്, ബജാജ് ഫിന്‍സെര്‍വീസ് എന്നിവയും വന്‍ മുന്നേറ്റം നടത്തി.
കാത്തിരുപ്പിന് ശേഷം വന്ന ജിഎസ്ടിയിലെ വ്യക്തത, സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ വിജയത്തെ തുടര്‍ന്ന് ദലാല്‍ സ്ട്രീറ്റിലുണ്ടായ നിക്ഷേപ വര്‍ധനവ് എന്നിവയുടെ ബലത്തിലായിരുന്നു വിപണിയുടെ കുതിപ്പ്.

Comments

comments

Tags: BSE, In March