Archive

Back to homepage
FK Special

ജലക്ഷാമം പരിഹരിക്കാന്‍ യന്ത്രങ്ങള്‍

ലോകം അതിരൂക്ഷമായ ജലക്ഷാമവും വരള്‍ച്ചയും നേരിടുന്ന ഘട്ടത്തില്‍ വെള്ളത്തിനായി മറ്റ് ഉറവിടങ്ങള്‍ തേടുന്ന തിരക്കിലാണ് ശാസ്ത്രലോകം. കണ്ടുപിടിത്തങ്ങളുടെ സാധ്യത മനുഷ്യന് ഉപകരിക്കുന്ന വിധത്തില്‍ വിപണിയിലെത്തിക്കാനും കമ്പനികള്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു ജലമെന്നത് വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട വസ്തുക്കളിലൊന്നാണ്. കാലം കടന്നുപോകുന്തോറും ജലത്തിന്റെ ലഭ്യത കുറഞ്ഞു

Top Stories

സെന്‍കുമാറിനെ മാറ്റിയത് പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍: സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊലീസിലുള്ള വിശ്വാസ്യത ജനങ്ങള്‍ക്കു നഷ്ടപ്പെടാതിരിക്കാനാണു ഡിജിപി സ്ഥാനത്തുനിന്നു ടി പി സെന്‍കുമാറിനെ മാറ്റിയതെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളിയല്ല സെന്‍കുമാറെന്നും കാര്യക്ഷമതയില്ലാത്തയാളാണെന്നും സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു. ഡിജിപി പോലുള്ള സുപ്രധാന പദവികളിലെ നിയമനം

Politics

സോണിയ ഗാന്ധി തിരിച്ചെത്തി

ന്യൂഡല്‍ഹി: വിദേശത്തായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തി. ചികിത്സാവശ്യങ്ങള്‍ക്കായി ഈ മാസം എട്ടാം തീയതിയാണു സോണിയ അമേരിക്കയിലേക്ക് പോയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു തിരക്കിലായതിനാല്‍ സോണിയയോടൊപ്പം മക്കളായ രാഹുലിനോ പ്രിയങ്കയ്‌ക്കോ അനുഗമിക്കാനും സാധിച്ചിരുന്നില്ല.

Politics Top Stories

ശിക്ഷ ഇളവ് ചെയ്യല്‍: സര്‍ക്കാര്‍ തീരുമാനത്തോട് എതിര്‍പ്പെന്നു വി എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ശിക്ഷയനുഭവിക്കുന്ന കൊടും കുറ്റവാളികള്‍ക്കു ശിക്ഷ ഇളവ് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടു യോജിപ്പില്ലെന്നു വി എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ തനിക്കു വിയോജിപ്പാണെന്ന് അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ തീരുമാനത്തോടു യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് അദ്ദേഹം ഇല്ല എന്ന

World

പാക് റിപ്പബ്ലിക് ദിനത്തില്‍ ചൈനീസ് സേനയുടെ പരേഡ്

ഇസ്ലാമാബാദ്: ഈ മാസം 23നു റിപ്പബ്ലിക് ദിനം ആചരിച്ച പാകിസ്ഥാനില്‍ ആദ്യമായി ചൈന, സൗദി അറേബ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ സൈനികര്‍ പരേഡില്‍ പങ്കെടുത്തു. ഇസ്ലാമാബാദില്‍ നടന്ന പരേഡിലാണ് പാക് സൈനികരോടൊപ്പം ഇവര്‍ പങ്കെടുത്തത്. ചൈനയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചു വരുന്ന

Auto

പിനിന്‍ഫാറിന ബ്രാന്‍ഡില്‍ മഹീന്ദ്ര ആഡംബര ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

ഇലക്ട്രിക് കാര്‍ സംബന്ധിച്ച ഇന്ത്യന്‍ വൈദഗ്ധ്യം പിനിന്‍ഫാറിന ബ്രാന്‍ഡില്‍ സംയോജിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പവന്‍ ഗോയങ്ക ന്യൂ ഡെല്‍ഹി : പിനിന്‍ഫാറിന ബ്രാന്‍ഡില്‍ ആഡംബര ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക. ഇലക്ട്രിക് വാഹന

Auto

മേഴ്‌സിഡസ്-ബെന്‍സ് ലക്‌സ്‌ഡ്രൈവ് നാളെ മുതല്‍ കൊച്ചിയില്‍

നാളെയും മറ്റന്നാളുമായി വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നത് കൊച്ചി: ഉദ്യാന നഗരമായ ബെംഗളൂരുവിന്റെ മനം കവര്‍ന്ന മേഴ്‌സിഡസ്-ബെന്‍സ് ലക്‌സ്‌ഡ്രൈവ് ഇന്ന് കൊച്ചിയില്‍ തുടങ്ങും. നാളെയും മറ്റന്നാളുമായി വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നത്. ബെന്‍സ്

Politics Top Stories

തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളുടെ കൃത്യതയും കാര്യക്ഷമതയും ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. എം എല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് അയക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം സുപ്രീം കോടതി

Business & Economy Top Stories

മാര്‍ച്ചില്‍ 64 ഓഹരികള്‍ എക്കാലത്തെയും ഉയര്‍ച്ചയിലെത്തി

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി 9,200 പോയിന്റ് കടന്ന മാര്‍ച്ച് 17നെ ഓഹരിവിപണിയിലെ പങ്കാളികള്‍ എന്നും ഓര്‍ത്തിരിക്കും. ബിഎസ് സി 500 പോയിന്റ് ഉയര്‍ന്നപ്പോള്‍ 64 ഓഹരികളാണ് വന്‍നേട്ടം കൊയ്തതത്. രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയായ എംആര്‍എഫ് മാര്‍ച്ച് 22ന്അതിന്റെ എക്കാലത്തെയും ഉയര്‍ന്നതലമായ

Top Stories

കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു

ഏപ്രില്‍ മുതല്‍ പഞ്ചസാര വിതരണം ഇല്ല പത്തനംതിട്ട: സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണ വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. ഗാര്‍ഹിക ആവശ്യത്തിന് നല്‍കുന്ന മണ്ണെണ്ണ മത്സ്യമേഖലയ്ക്ക് വകമാറ്റിയെന്ന് പറഞ്ഞാണ് 16908 കിലോ ലിറ്ററില്‍ നിന്നും 15456 കിലോ ലിറ്ററായി വിഹിതം വെട്ടിക്കുറച്ചത്. നിലവില്‍

Top Stories

ജീവനക്കാരനെ ചെരിപ്പൂരിയടിച്ച എംപിക്ക് വിമനക്കമ്പനികളുടെ വിലക്ക്

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരുപ്പൂരിയടിച്ച സംഭവത്തില്‍ ശിവസേന എംപി രവീന്ദ്ര ഗെയിക്‌വാദിന് എയര്‍ലൈന്‍സ് അസോസിയേഷന്റെ വിലക്ക്. എംപിയുടെ വിമാനയാത്രകള്‍ അടിന്തിര പ്രാധാന്യത്തോടെ വിലക്കിയതായി അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ ഡെല്‍ഹിയില്‍ നിന്നും പൂനെയിലേക്ക് യാത്ര ചെയ്യാന്‍ എംപി ബുക്ക്

Top Stories World

ലോകത്തിലെ ഏറ്റവും മികച്ച 50 നേതാക്കളുടെ പട്ടികയില്‍ 26-)o സ്ഥാനത്ത് അരുന്ധതി ഭട്ടാചാര്യ

ലാസ്റ്റ് മൈല്‍ ഹെല്‍ത്ത് സ്ഥാപകനും സിഇഒയുമായ രാജ് പഞ്ചാബി 28-)o സ്ഥാനത്ത് ന്യൂഡെല്‍ഹി: ഫോര്‍ച്യൂണ്‍ മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 50 നേതാക്കളുടെ പട്ടികയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പെഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയും. ഇന്ത്യന്‍ വംശജനായ ഫിസ്യഷ്യന്‍ രാജ്

Top Stories

സാമ്പത്തിക മേഖലയിലുടനീളം ആധാര്‍ അധിഷ്ഠിത കെവൈസി നിര്‍ബന്ധമാക്കുന്നു

ന്യൂഡെല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ക്കുള്ള സമഗ്രമായ തിരിച്ചറിയല്‍ നമ്പറായി ആധാര്‍ മാറിയിരിക്കുകയാണ്. സാമ്പത്തിക മേഖലയിലുടനീളം നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) വ്യവസ്ഥകളില്‍ ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍. റിസര്‍വ് ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ റെഗുലേറ്റര്‍മാരുമായും ഇത് സംബന്ധമായ കൂടിയാലോചനകള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്. ആധാര്‍

Tech

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് കമ്പനികള്‍ക്ക് പുരസ്‌കാരം

ഹൈദരാബാദ്: ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നീ കമ്പനികള്‍ക്ക് ഹൈദരാബാദ് സോഫ്റ്റ്‌വെയര്‍ എന്റര്‍പ്രൈസസ് അസോസിയേഷന്റെ (എച്ച്‌വൈഎസ്ഇഎ) മികച്ച ഐടി കയറ്റുമതി സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം. മൈക്രോസോഫ്റ്റിനെ ഏറ്റവും വലിയ മള്‍ട്ടി നാഷണല്‍ ഐടി കയറ്റുമതി കമ്പനിയായും ഗൂഗിളിനെ വേഗത്തില്‍ വളരുന്ന

Tech Top Stories

ഗ്രാമങ്ങളിലെ 4ജി വിപുലീകരണം ഇന്റര്‍നെറ്റിലെ പ്രാദേശികഭാഷകളുടെ പ്രാധാന്യം വര്‍ധിപ്പിക്കും: നോക്കിയ

ന്യൂഡെല്‍ഹി: 4ജി എല്‍ടിഇ ടെക്‌നോളജി രാജ്യത്ത് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഉയര്‍ത്തുന്നതിലേക്ക് നയിക്കുമെന്ന് ഫിന്നിഷ് ടെലികോം കമ്പനിയായ നോക്കിയ. മെട്രോ നഗരങ്ങള്‍ക്ക് പുറത്ത് ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ കൂടി 4ജി സേവനം വികസിപ്പിക്കുന്നതോടെ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ശൃംഖല വിപുലീകരിക്കാനാകുമെന്നാണ് നോക്കിയ പറയുന്നത്. മൊബീല്‍

Top Stories

മാര്‍ച്ച് 31നകം കള്ളപ്പണം വെളിപ്പെടുത്തിയില്ലെങ്കില്‍ 137% നികുതിയെന്ന് മുന്നറിയിപ്പ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്, സിബിഐ എന്നിവയക്ക് നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള്‍ കൈമാറമെന്നും ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ് ന്യൂഡെല്‍ഹി: നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. മാര്‍ച്ച് 31നകം കള്ളപ്പണം വെളിപ്പെടുത്തിയില്ലെങ്കില്‍ 137 ശതമാനം നികുതി അടക്കേണ്ടി വരുമെന്നും, ഇത്തരക്കാരുടെ

World

ബ്രസീലില്‍നിന്നുള്ള മാംസത്തിന്റെ ഇറക്കുമതി നിരോധിച്ചു

ബ്രസീലിയ: ബ്രസീലില്‍നിന്നുള്ള മാംസത്തിന്റെ ഇറക്കുമതി നിരവധി രാജ്യങ്ങള്‍ നിരോധിച്ചു. ഭക്ഷ്യവിഷബാധയ്ക്കു കാരണമായേക്കാവുന്ന വിധം മോശമായ മാംസം ഭക്ഷ്യവകുപ്പ് അധികൃതര്‍ക്കു കൈക്കൂലി പണം നല്‍കി ഭക്ഷ്യയോഗ്യമാണെന്നു വരുത്തി തീര്‍ത്ത സംഭവം പുറത്തുവന്നതിനെ തുടര്‍ന്നാണു ബ്രസീലില്‍നിന്നുള്ള മാംസത്തിന്റെ ഇറക്കുമതി നിരോധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ബ്രസീലിയന്‍

Top Stories World

യുഎസില്‍ യുവതിയും ഏഴ് വയസുകാരന്‍ മകനും കൊല്ലപ്പെട്ട നിലയില്‍

ഓങ്കോള്‍ (ആന്ധ്രപ്രദേശ്): ഇന്ത്യന്‍ വംശജയും എന്‍ജിനീയറുമായ എന്‍. ശശികലയെയും(38) ഏഴ് വയസുകാരന്‍ മകന്‍ അനീഷ് സായിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുഎസില്‍ ന്യൂജെഴ്‌സിയിലുള്ള ബര്‍ലിംഗ്ടണിലുള്ള വീട്ടില്‍ ഇരുവരെയും കഴുത്തറുത്ത നിലയില്‍ വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തുകയായിരുന്നു. ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ കാര്യം

Top Stories World

ലണ്ടന്‍ ആക്രമണം: അക്രമി ബ്രിട്ടീഷ് വംശജന്‍ ഖാലിദ് മസൂദ്

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ആക്രമണം നടത്തി സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയ വ്യക്തി 52-കാരനും ബ്രിട്ടീഷ് വംശജനുമായ ഖാലിദ് മസൂദാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന കാര്യം ഉറപ്പാക്കിയിട്ടില്ലെങ്കിലും ആശയത്തോട് ആഭിമുഖ്യം

World

ഇവാന്‍കയുടെ വൈറ്റ് ഹൗസ് പ്രവേശനം സംശയമുനയില്‍

വാഷിംഗ്ടണ്‍: പിതാവും യുഎസ് പ്രസിഡന്റുമായ ട്രംപിന്റെ ഭരണകൂടത്തില്‍ ഔദ്യോഗിക പദവികളൊന്നും വഹിക്കില്ലെന്ന ഇവാന്‍കയുടെ മുന്‍ പ്രസ്താവന കഴിഞ്ഞ ദിവസം ഭേദിക്കപ്പെട്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലെ വെസ്റ്റ് വിങില്‍ ഇവാന്‍ക ഓഫീസ് തുറന്നതോടെയാണു മുന്‍ പ്രസ്താവനയില്‍നിന്നും ഇവാന്‍ക വ്യതിചലിച്ചത്.