ഇന്ത്യന്‍ വിപണിയെ പിടിച്ചുകുലുക്കി പോര്‍ഷെ പനമേര ടര്‍ബോ എത്തി

ഇന്ത്യന്‍ വിപണിയെ പിടിച്ചുകുലുക്കി പോര്‍ഷെ പനമേര ടര്‍ബോ എത്തി

പനമേര ടര്‍ബോയ്ക്ക് 1.93 കോടി രൂപയാണെങ്കില്‍ പനമേര ടര്‍ബോ എക്‌സിക്യൂട്ടീവിന് 2.05 കോടി രൂപ നല്‍കണം

ന്യൂ ഡെല്‍ഹി : പോര്‍ഷെ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ‘2017 പോര്‍ഷെ പനമേര ടര്‍ബോ’ സലൂണ്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.05 കോടി രൂപ വരെയാണ് മഹാരാഷ്ട്രയിലെ എക്‌സ്-ഷോറൂം വില.

ഓള്‍-വീല്‍ ഡ്രൈവ് പനമേര ടര്‍ബോ, എക്‌സിക്യൂട്ടീവ് വേര്‍ഷനിലും ലഭിക്കുമെന്ന് പോര്‍ഷെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 150 എംഎം വീല്‍ബേസും കൂടുതല്‍ ഉപകരണങ്ങളും എക്‌സിക്യൂട്ടീവ് വേര്‍ഷനില്‍ ഉണ്ടായിരിക്കും.

പനമേര ടര്‍ബോയ്ക്ക് 1.93 കോടി രൂപയാണെങ്കില്‍ പനമേര ടര്‍ബോ എക്‌സിക്യൂട്ടീവിന് 2.05 കോടി രൂപ നല്‍കണം. മഹാരാഷ്ട്രയിലെ എക്‌സ്-ഷോറൂം വിലകളാണിത്.

പുതിയ ടര്‍ബോ എന്‍ജിനുകള്‍, ആകര്‍ഷകമായ എക്‌സ്റ്റീരിയര്‍ ഡിസൈന്‍, മികച്ച ഇന്റീരിയര്‍ സവിശേഷതകള്‍, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഉപയോക്താക്കള്‍ക്കും കാര്‍പ്രേമികള്‍ക്കും പുതിയ പനമേര നവ്യാനുഭവം സമ്മാനിക്കുമെന്ന് പോര്‍ഷെ ഇന്ത്യാ ഡയറക്റ്റര്‍ പവന്‍ ഷെട്ടി പറഞ്ഞു.

മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ കരുത്തനാണ് പനമേര ടര്‍ബോ മോഡല്‍. മാത്രമല്ല ഇന്ധനക്ഷമത കാര്യമായി വര്‍ധിപ്പിക്കുന്നതിനും ബഹിര്‍ഗമന മലിനീകരണം കുറച്ചുകൊണ്ടുവരുന്നതിനും ശ്രമിച്ചിട്ടുണ്ട്.

2017 പോര്‍ഷെ പനമേര ടര്‍ബോയില്‍ ഘടിപ്പിച്ച പുതിയ 4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എന്‍ജിന്‍ 550 ബിഎച്ച്പിയും 5,750 ആര്‍പിഎഎമ്മും നല്‍കും. മുന്‍ഗാമിയേക്കാള്‍ 30 ബിഎച്ച്പി കൂടുതലാണ്.

പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് പനമേര ടര്‍ബോയ്ക്ക് 3.8 സെക്കന്‍ഡ് മതി.

Comments

comments

Categories: Auto, Trending