ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന് തദ്ദേശഭരണ വകുപ്പില്‍

ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന് തദ്ദേശഭരണ വകുപ്പില്‍

അഴിമതിരഹിത കേരളമെന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയില്‍ തദ്ദേശഭരണ വകുപ്പാണ് മുന്നിലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്റ്റര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ 61 വകുപ്പുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് മാസം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

രാജ്യത്ത് ആദ്യമായാണു സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതിയുടെ പട്ടിക വിജിലന്‍സ് തയാറാക്കുന്നത്. അഴിമതിരഹിത കേരളമെന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലുള്ളതാണു പഠനം. 61 വകുപ്പുകളെയും അഴിമതിവിരുദ്ധ സൂചികയില്‍ അഞ്ചായി തരംതിരിച്ചിട്ടുണ്ട്. മൊത്തം അഴിമതിയെ 100 എന്നു കണക്കാക്കി ഓരോ വകുപ്പിലുമുള്ള അഴിമതി എത്ര ശതമാനമാണെന്ന് അഴിമതിവരുദ്ധ സൂചികയില്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്.

ഇത് പ്രകാരം തദ്ദേശഭരണ വകുപ്പില്‍ 10.34 ശതമാനം അഴിമതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തദ്ദേശഭരണ വകുപ്പ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അഴിമതി കണ്ടെത്തിയിട്ടുളളത് റവന്യു വകുപ്പിലാണ്. 9.24 ശതമാനം അഴിമതിയാണ് റെവന്യു വകുപ്പിനു കീഴില്‍ നടന്നിട്ടുള്ളത്. തൊട്ടുപുറകെ പൊതുമരാമത്ത് (5.32%), ആരോഗ്യം, സാമൂഹിക ക്ഷേമം (4.98%), ഗതാഗതം (4.97) തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളും അഴമിതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പത്ത് രീതികള്‍ അവലംബിച്ച് വിജിലന്‍സിന്റെ ഗവേഷണ വിഭാഗത്തിലെ 130 പേരാണു സര്‍വേ നടത്തിയത്. മൊത്തം 10,770 പേരോടു നേരിട്ടു വിവരങ്ങള്‍ ശേഖരിച്ചു.

Comments

comments

Categories: Top Stories