കര്‍ണ്ണാടകയിലെ 403 കോടി രൂപയുടെ നിക്ഷേപത്തില്‍നിന്ന് പുറവന്‍കര പിന്‍മാറി

കര്‍ണ്ണാടകയിലെ 403 കോടി രൂപയുടെ നിക്ഷേപത്തില്‍നിന്ന് പുറവന്‍കര പിന്‍മാറി

ബിഎസ്ഇ ഫയലിംഗിലാണ് ബെംഗളൂരു ആസ്ഥാനമായ ഡെവലപ്പര്‍ ഇക്കാര്യമറിയിച്ചത്

ന്യൂ ഡെല്‍ഹി : കര്‍ണ്ണാടക റായ്ദുര്‍ഗ്ഗിലെ 403 കോടി രൂപയുടെ പ്രോജക്റ്റില്‍നിന്ന് റിയല്‍എസ്റ്റേറ്റ് കമ്പനിയായ പുറവന്‍കര പിന്‍മാറും. പിന്‍മാറ്റത്തിന് കമ്പനി ബോര്‍ഡ് അംഗീകാരം നല്‍കി.

ബിഎസ്ഇ ഫയലിംഗിലാണ് ബെംഗളൂരു ആസ്ഥാനമായ ഡെവലപ്പര്‍ ഇക്കാര്യമറിയിച്ചത്. റായ്ദുര്‍ഗ്ഗിലെ പനമക്ത വില്ലേജിലെ 403 കോടി രൂപയുടെ നിക്ഷേപത്തില്‍നിന്ന് പിന്‍മാറുന്നത് അംഗീകരിച്ച് കമ്പനി ഭരണസമിതി പ്രമേയം പാസാക്കിയതായി ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കുന്നു. ഇതോടെ മൂന്ന് അനുബന്ധ കമ്പനികളുടെ മുഴുവന്‍ ഓഹരിയും പുറവന്‍കരയ്ക്ക് വില്‍ക്കേണ്ടിവരും.

അതേസമയം ആകെ ഇന്‍ഫ്‌ളോ 475 കോടി രൂപയില്‍ കുറയരുതെന്ന് ഇടപാടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

 

Comments

comments

Categories: Business & Economy