എംജിഎം ഗ്രൂപ്പ് ദുബായിലേക്ക്

എംജിഎം ഗ്രൂപ്പ് ദുബായിലേക്ക്

ദുബായിലെ പുതിയ ഹോട്ടലിന്റെ പ്രവര്‍ത്തന ചുമതല എംജിഎമ്മിന്

ദുബായ്: ലോകപ്രശസ്ത ഹോട്ടല്‍ ബ്രാന്‍ഡുകളായ ബെല്ലാജിയോ, എംജിഎം ഗ്രാന്‍ഡ്, മണ്ടാലെ ബേ, മിറേജ് എന്നിവയുടെ ഉടമസ്ഥരായ എംജിഎം റിസോര്‍ട്ട്‌സ് ഇന്റര്‍നാഷണല്‍, ദുബായിലെ പുതിയ റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം നടത്താന്‍ ഒരുങ്ങുന്നു. ദുബായില്‍ ഒരുങ്ങുന്ന പ്രീമിയം ഡെസ്റ്റിനേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതിനും നിര്‍മാണം പൂര്‍ത്തിയായതിനു ശേഷം റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം നടത്താനും എംജിഎമ്മിനെ തെരഞ്ഞെടുത്തു. എംജിഎം, ബെല്ലാഗിയോ ഹോട്ടലുകള്‍ റിസോര്‍ട്ടിന്റെ ഭാഗമാകുമെന്നും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാസ്എല്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ലെഷറുമായുള്ള കരാറില്‍ പറയുന്നു.

26 ഏക്കറില്‍ ബീച്ചിന് അഭിമുഖമായാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. ഇതില്‍ എംജിഎം ഹോട്ടലും എംജിഎം റസിഡന്‍സസും ബെല്ലാജിയോ ഹോട്ടലും ഉണ്ടാകും. അന്താരാഷ്ട്ര കമ്പനിയായ എംജിഎമ്മിന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പദ്ധതിയാണിത്. ബെല്ലാജിയോ ബ്രാന്‍ഡും ആദ്യമായിട്ടാണ് യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

രണ്ട് മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലെ വികസന പ്രവര്‍ത്തനങ്ങളില്‍ .5 മില്യണില്‍ തീയറ്ററിനായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. റീട്ടേയ്ല്‍ ഷോപ്പുകളും പരമ്പരാഗതമായ മ്യൂസിയങ്ങളും ബീച്ച് ക്ലബും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അഡ്വന്‍ജര്‍ സോണുകളും പാചകശാലകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിസോര്‍ട്ടില്‍ 1000 റൂമുകളും 10 വില്ലകളും ഉണ്ടാകും. ദുബായില്‍ ഏറ്റവും കൂടുതല്‍ വാട്ടര്‍ഫ്രണ്ടുള്ള നിര്‍മാണമാണിത്. നഗരത്തിലെ ഏറ്റവും വിലയേറിയ ബീച്ചായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പ്രായത്തില്‍പ്പെട്ടവരേയും മുന്നില്‍കണ്ടുകൊണ്ടാണ് റിസോര്‍ട്ട് നിര്‍മിക്കുന്നതെന്നും അതിനാല്‍ ഭാവിയിലെ ഏറ്റവും മികച്ച വിനോദകേന്ദ്രമായി ഇത് മാറുമെന്നും എംജിഎം പറഞ്ഞു.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിനോദകേന്ദ്രത്തിലേക്ക് ബ്രാന്‍ഡിനെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്ന് എംജിഎം റിസോര്‍ട്ടിന്റെ പ്രസിഡന്റ് ബില്‍ ഹോണ്‍ബക്കിള്‍ പറഞ്ഞു. ബീച്ച്ഫ്രണ്ട് ലൊക്കേഷനില്‍ ആദ്യമായിട്ടാണ് എംജിഎം നിര്‍മാണത്തിനൊരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, റിസോര്‍ട്ട് ഓപ്പറേറ്ററിന്റെ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വാസ്എല്‍ അസ്സറ്റ് മാനേജ്മന്റ് ഗ്രൂപ്പിന്റഎ സിഇഒ ഹെഷം അല്‍ ക്വസിം പറഞ്ഞു.

Comments

comments

Categories: Business & Economy, World