വിദേശ സ്രോതസ്സുകളില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ കടമെടുത്തത് 2.23 ബില്യണ്‍ ഡോളര്‍

വിദേശ സ്രോതസ്സുകളില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ കടമെടുത്തത് 2.23 ബില്യണ്‍ ഡോളര്‍

മുംബൈ: നടപ്പു വര്‍ഷം ഫെബ്രുവരിയില്‍ വിദേശ സാമ്പത്തിക സ്രോതസ്സുകളില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ 2.23 ബില്യണ്‍ ഡോളര്‍ വായ്പയെടുത്തതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ കമ്പനികള്‍ ഇസിബി എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ്) വഴി സമാഹരിച്ച തുക 1.01 ബില്യണ്‍ ഡോളറാണ്. ബാക്കി 1.22 ബില്യണ്‍ ഡോളര്‍ ആര്‍ഡിബി (റുപ്പി ഡിനോമിനേറ്റഡ് ബോണ്ട്) ചാനല്‍ വഴിയാണ് ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചിട്ടുള്ളത്.

ഇസിബി മാര്‍ഗം പ്രയോജനപ്പെടുത്തി 550 മില്യണ്‍ ഡോളറാണ് ഫെബ്രുവരിയില്‍ റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം സമാഹരിച്ചത്. വിദേശ സ്രോതസ്സുകളില്‍ നിന്നും 90 മില്യണ്‍ ഡോളറാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍ കടമെടുത്തത്. വിദേശ ഏറ്റെടുക്കലുകള്‍ നടത്തുന്നതിനു വേണ്ടിയാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഈ തുക സമാഹരിച്ചത്.

റുപ്പീ ബോണ്ട് വായ്പയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നതിന് ടുലിപ് ഡയഗ്നോസ്റ്റിക്‌സ് 64.33 മില്യണ്‍ ഡോളറും മുന്‍പുള്ള ഇസിബി വായ്പ പുതുക്കുന്നതിന് ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് 45 മില്യണ്‍ ഡോളറും ഫെബ്രുവരിയുല്‍ മാഹരിച്ചു. ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് ( 648.52 മില്യണ്‍ ഡോളര്‍), റിന്യു വിന്‍ഡ് എനര്‍ജി (174.43 മില്യണ്‍ ഡോളര്‍) എന്നിവയാണ് വായ്പ പുതുക്കുന്നതിന് ഈ വര്‍ഷം പണം സ്വരൂപിച്ച മറ്റ് പ്രധാന കമ്പനികള്‍.

Comments

comments

Categories: Top Stories

Related Articles