ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് 600 കോടി രൂപ സമാഹരിച്ചു

ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് 600 കോടി രൂപ സമാഹരിച്ചു

പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് കടപ്പത്രങ്ങള്‍ ഇറക്കിയിരിക്കുന്നത്

ന്യൂ ഡെല്‍ഹി : സംരക്ഷിത, സമയബദ്ധ, ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍ പുറത്തിറക്കി ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് 600 കോടി രൂപ സമാഹരിച്ചു. ബിഎസ്ഇ ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് കടപ്പത്രങ്ങള്‍ ഇറക്കിയിരിക്കുന്നത്.

ആകെ 6,000 കോടി രൂപ സമാഹരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഇപ്പോഴത്തെ ഫണ്ട് സമാഹരണം.

പത്ത് ലക്ഷം രൂപ വീതം മുഖവിലയുള്ള സംരക്ഷിത, സമയബദ്ധ, ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങളുടെ ഏഴാം ഗഡു ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് പുറത്തിറക്കിയതായി ബിഎസ്ഇ ഫയലിംഗ് വ്യക്തമാക്കുന്നു. ഗ്രീന്‍ഷൂ ഓപ്ഷന്‍ മുഖേനയാണ് അവസാന ഗഡുവായി 100 കോടി രൂപ സമാഹരിച്ചത്.

ആകെ 6,000 കോടി രൂപ സമാഹരിക്കുന്നതിന് പത്ത് ലക്ഷം രൂപ വീതം മുഖവിലയുള്ള സംരക്ഷിത, സമയബദ്ധ, ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ നവംബര്‍ 10 നാണ് കമ്പനി പ്രഖ്യാപിച്ചത്.

 

Comments

comments

Categories: FK Special