ഹോട്ട് ചോക്ലേറ്റ് കൊലയാളിയാകാം

ഹോട്ട് ചോക്ലേറ്റ് കൊലയാളിയാകാം

നിങ്ങള്‍ ഹോട്ട് ചോക്ലേറ്റ് പ്രിയരാണെങ്കില്‍ സൂക്ഷിക്കുക. കടല്‍ജലത്തില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 16 ഇരട്ടി ഉപ്പ് ഹോട്ട് ചോക്ലേറ്റിലുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ ഒരു പായ്ക്കറ്റ് വറവുപലഹാരങ്ങള്‍ കഴിക്കുന്നതിന് തുല്യമാണ് ഓരോ തവണയും ഹോട്ട് ചോക്ലേറ്റ് കഴിക്കുന്നത്. പരിശോധിച്ച 28 ഭക്ഷണപദാര്‍ത്ഥങ്ങലില്‍ ബ്രെഡ് റോളുകളില്‍ മാത്രമാണ് ഉപ്പിന്റെ അംശം കുറവുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

ആവശ്യമായതിനേക്കാള്‍ കൂടുതല്‍ ഉപ്പാണ് ഓരോ മനുഷ്യരും അകത്താക്കുന്നത്. ഇത്രയും ഉപ്പ് കഴിക്കുന്നത് ധമനികളുടേയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മറവി, വൃക്കരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധിക്കപ്പെടാതെ പോകുന്ന കൊലയാളിയായി മാറിയിരിക്കുകയാണ് ഉപ്പ്. പ്രതിവര്‍ഷം 14,000 പേരാണ് ഉപ്പിന്റെ അമിതഉപഭോഗം മൂലം മരിക്കുന്നത്.

Comments

comments

Categories: Life, Top Stories