ഹോണ്ട കാറുകളുടെ വില പതിനായിരം രൂപ വരെ വര്‍ധിക്കും

ഹോണ്ട കാറുകളുടെ വില പതിനായിരം രൂപ വരെ വര്‍ധിക്കും

ഈയിടെ പുറത്തിറക്കിയ ഹോണ്ട WR-V യുടെ വിലയില്‍ മാറ്റമുണ്ടാകില്ല

ന്യൂ ഡെല്‍ഹി : കാറുകളുടെ വില പതിനായിരം രൂപ വരെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. വില വര്‍ധന അടുത്ത മാസം പ്രാബല്യത്തിലാകും.

എന്നാല്‍ ഈയിടെ പുറത്തിറക്കിയ ഹോണ്ട WR-V യുടെ വിലയില്‍ മാറ്റമുണ്ടാകില്ല. നിര്‍മ്മാണ ചെലവുകളും ചരക്ക് ഗതാഗത ചെലവുകളും വര്‍ധിച്ചതിനാല്‍ മിക്ക കാര്‍ മോഡലുകളുടെയും വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞു.

ഹോണ്ട ബ്രിയോ, ഹോണ്ട ജാസ്, ഹോണ്ട അമേസ്, ഹോണ്ട WR-V, ഹോണ്ട സിറ്റി, ഹോണ്ട BR-V, ഹോണ്ട CR-V, ഹോണ്ട അക്കോഡ് ഹൈബ്രിഡ് എന്നീ മോഡലുകളാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് വില്‍ക്കുന്നത്.

നിര്‍മ്മാണ ചെലവുകള്‍ വര്‍ധിച്ചതും കറന്‍സി വിലയിടിവിനെയുംതുടര്‍ന്ന് ഈ വര്‍ഷം ജനുവരി മുതല്‍ പല വാഹന നിര്‍മ്മാതാക്കളും വിവിധ മോഡലുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ജനുവരി ഒന്ന് മുതല്‍ ചില മോഡലുകളുടെ വില മൂന്ന് ശതമാനമാണ് വര്‍ധിപ്പിച്ചത്.

ടാറ്റ മോട്ടോഴ്‌സ് വിവിധ മോഡലുകള്‍ക്ക് 5,000 മുതല്‍ 25,000 രൂപ വരെ വില വര്‍ധിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് വിവിധ മോഡലുകളുടെ വില 8,014 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു.

 

Comments

comments

Categories: Auto