കൊച്ചിയെ കോരിത്തരിപ്പിക്കാന്‍ 2017 ഡ്യൂക് 390 എത്തി

കൊച്ചിയെ കോരിത്തരിപ്പിക്കാന്‍ 2017 ഡ്യൂക് 390 എത്തി

എക്‌സ്-ഷോറൂം വില 2.31 ലക്ഷം രൂപ, ഓണ്‍-റോഡ് 2.84 ലക്ഷം

കൊച്ചി : ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ബൈക്ക് ബ്രാന്‍ഡായ കെടിഎമ്മിന്റെ 2017 ഡ്യൂക് 390 കൊച്ചിയിലെത്തി. രാജ്യത്തെ മികച്ച പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളിലൊന്നായാണ് 2017 ഡ്യൂക് 390 ഇതിനകം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കെടിഎമ്മിന്റെ 49 ശതമാനം ഓഹരി ബജാജ് ഓട്ടോ ലിമിറ്റഡാണ് കയ്യാളുന്നത്.

മുന്‍ മോഡലായ സൂപ്പര്‍ഡ്യൂക്കിന്റെ രൂപകല്‍പ്പനാ ശൈലിയോട് സാമ്യം പ്രകടിപ്പിക്കുന്നതാണ് പുതിയ ഡ്യൂക് 390 സ്‌പോര്‍ട്‌സ് ബൈക്ക്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പോടുകൂടിയ തീക്ഷ്ണമായ സ്റ്റൈല്‍ തീര്‍ച്ചയായും ബൈക്ക് പ്രേമികളുടെ മനം കവരും.

373 സിസി സിംഗ്ള്‍-സിലിണ്ടര്‍ എന്‍ജിന്‍ 43.5 കുതിരശക്തി കരുത്തും 37 എന്‍എം ടോര്‍ക്കുമേകും. 6-സ്പീഡ് ട്രാന്‍സ്മിഷനാണ് മറ്റൊരു പ്രധാന സവിശേഷത. സ്ലിപ്പര്‍ ക്ലച്ച്, പുതിയ സസ്‌പെന്‍ഷന്‍ സംവിധാനം, 320 എംഎം ഫ്രണ്ട് ഡിസ്‌ക് ബ്രേക് എന്നിവ 2017 ഡ്യൂക് 390 യെ ആകര്‍ഷകമാക്കുന്നു. 13.5 ലിറ്റര്‍ ഇന്ധനം കൊള്ളാവുന്നവിധം ഫ്യൂവല്‍ ടാങ്കിന്റെ വലുപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്.

മുന്‍ മോഡലായ ഡ്യൂക് 390 ന്റെ ടാങ്ക് ശേഷി 11 ലിറ്റര്‍ മാത്രമായിരുന്നു. റൈഡ്-ബൈ-വയര്‍, സ്റ്റാന്‍ഡേഡ് എബിഎസ്, ഒരു വശത്തെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവയും 2017 കെടിഎം ഡ്യൂക് 390 യുടെ പ്രത്യേകതകളാണ്.

ഗ്രൗണ്ട് ക്ലിയറന്‍സ് 15 എംഎം വര്‍ധിപ്പിക്കുകയും (185 എംഎം) സീറ്റ് 30 എംഎം ഉയര്‍ത്തുകയും (830 എംഎം) ചെയ്തപ്പോള്‍ വീല്‍ബേസ് 10 എംഎം കുറച്ചു (1,357 എംഎം). 151 കിലോഗ്രാമാണ് 2017 ഡ്യൂക് 390 യുടെ ഡ്രൈ വെയ്റ്റ്. മുന്‍ മോഡലിനേക്കാള്‍ പത്ത് കിലോഗ്രാം കൂടുതലാണിത്.

എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റല്‍ പാനല്‍, ‘മൈ റൈഡ്’ സ്മാര്‍ട്ട്‌ഫോണ്‍ ടെതറിംഗ്, റൈഡ് മോഡുകള്‍ എന്നീ പ്രത്യേകതകളും പുതിയ ഡ്യൂക് 390 യെ നിരത്തുകള്‍ക്ക് പ്രിയപ്പെട്ടവനാക്കും.

 

Comments

comments

Categories: Auto, Trending