യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും സന്ദര്‍ശിച്ചു. ലക്‌നൗവിലേക്കു തിരിക്കും മുന്‍പ് പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും സന്ദര്‍ശിക്കും.

യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്കു തലവേദനയായി വകുപ്പ് വിഭജനം മാറിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കു പുറമേ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട് യുപിയില്‍. ഇവരില്‍ കേശവ് പ്രസാദ് മൗര്യയ്ക്ക് ആഭ്യന്തര വകുപ്പില്‍ നോട്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന ആഗ്രഹം യോഗി ആദിത്യനാഥിനുണ്ട്.

ഇക്കാര്യത്തില്‍ ഡല്‍ഹിയിലുള്ള ബിജെപി നേതൃത്വം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണു സൂചന. 46 അംഗ മന്ത്രിസഭയാണ് യോഗി ആദിത്യനാഥിന്റേത്. ഇവരില്‍ 22 പേര്‍ ക്യാബിനറ്റ് റാങ്ക് ഉള്ളവരാണ്. 22 പേരില്‍ 12 പേര്‍ നേരത്തേ മന്ത്രിമാരായിരുന്നു. ബാക്കിയുള്ളവരാകട്ടെ മന്ത്രിസഭയില്‍ പുതുമുഖങ്ങളുമാണ്.

Comments

comments

Categories: Politics, Top Stories

Related Articles