നോട്ട് മാറാന്‍ നിയമപരമായി അവസരം നല്‍കാത്തത് എന്തുകൊണ്ട്?

നോട്ട് മാറാന്‍ നിയമപരമായി അവസരം നല്‍കാത്തത് എന്തുകൊണ്ട്?

ന്യൂഡല്‍ഹി: ഡിസംബര്‍ 31ന് ശേഷം പഴയ നോട്ടുകള്‍ മാറാന്‍ ജനങ്ങള്‍ക്ക് നിയമപരമായ മറ്റ് മാര്‍ഗങ്ങള്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. പഴയ നോട്ടുകള്‍ മാറാനുള്ള സമയപരിധിയായിരുന്ന ഡിസംബര്‍ 31ന് ശേഷം നിമയനവിധേയമായി എന്തുകൊണ്ട് മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയില്ല എന്നത് വിശദീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം ഇത് സംബന്ധമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

നോട്ട് മാറ്റാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക അവസരം നല്‍കാന്‍ പാര്‍ലമെന്റ് സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുമ്പ് സൂചിപ്പിച്ച കാര്യം കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കില്ലെന്നാണ് സര്‍ക്കാര്‍ കരുതിയതെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ അറിയിച്ചത്.

Comments

comments

Categories: Top Stories