വിമാനയാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

വിമാനയാത്രകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍: എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി അമേരിക്ക. ഏതാനും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിവാദ നീക്കത്തിന് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടി. നിരോധനം സംബന്ധിച്ച വിവരം റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ്, സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എന്നിവയാണ് പുറത്ത് വിട്ടത്. അതേസമയം നിരോധനത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും യുഎസ് നടത്തിയിട്ടില്ല.

എട്ട് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് നോണ്‍സ്‌റ്റോപ്പ് സര്‍വ്വീസുള്ള പത്ത് വിമാനത്താവളങ്ങള്‍ക്ക് മേലാണ് നിരോധന ഉത്തരവ്. ഈജിപ്തിലെ കെയ്‌റോ, ജോര്‍ദാനിലെ അമ്മാന്‍, കുവൈത്തിലെ കുവൈത്ത് സിറ്റി, മൊറോക്കോയിലെ കാസാബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, തുര്‍ക്കിയിലെ ഇസ്താംബൂള്‍, യുഎഇയിലെ അബുദാബി, ദുബായ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് യുഎസിലേക്ക് വരുന്ന യാത്രികരെയാണ് നിരോധനം ബാധിക്കുക. എന്നാല്‍ യുഎസ് എയര്‍ലൈന്‍സിന് വിലക്ക് ബാധകമല്ല.

ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ക്യാമറകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, മെഡിക്കല്‍ ഉപകരങ്ങള്‍ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭീകരാക്രമണ ഭീഷണി മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments

comments

Categories: Top Stories, World