പരിഷ്‌കരിച്ച ടിവിഎസ് ജുപ്പിറ്റര്‍ രണ്ട് പുതിയ നിറങ്ങളില്‍

പരിഷ്‌കരിച്ച ടിവിഎസ് ജുപ്പിറ്റര്‍ രണ്ട് പുതിയ നിറങ്ങളില്‍

ജേയ്ഡ്ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നിവയാണ് പുതിയ നിറങ്ങള്‍, ഓട്ടോ ഹെഡ് ലാംപ് ഓണ്‍ (എഎച്ച്ഒ), സിങ്ക് ബ്രേയ്ക്കിംഗ് സിസ്റ്റം എന്നിവയോടുകൂടിയതാണ് നവീകൃത ബിഎസ്4 കംപ്ലെയ്ന്റ് ജുപ്പിറ്റര്‍

കൊച്ചി : ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, നവീകരിച്ച ബിഎസ്4 കംപ്ലെയ്ന്റ് ടിവിഎസ് ജുപ്പിറ്റര്‍ വിപണിയിലിറക്കി. ജേയ്ഡ്ഗ്രീന്‍, മിസ്റ്റിക് ഗോള്‍ഡ് എന്നിവയാണ് പുതിയ നിറങ്ങള്‍, ഓട്ടോ ഹെഡ് ലാംപ് ഓണ്‍ (എഎച്ച്ഒ), സിങ്ക് ബ്രേയ്ക്കിംഗ് സിസ്റ്റം എന്നിവയോടുകൂടിയതാണ് നവീകൃത ബിഎസ്4 കംപ്ലെയ്ന്റ് ജുപ്പിറ്റര്‍.

സുരക്ഷിതയാത്രയാണ് സിങ്ക് ബ്രേയ്ക്കിംഗ് ഉറപ്പുനല്‍കുന്നത്. പിന്‍ഭാഗത്തെ ബ്രേയ്ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മുന്‍ഭാഗത്തെ ബ്രേയ്ക്കുകള്‍ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തന സജ്ജമാകും. ഇതുവരെ ഈ സംവിധാനം ഇസഡ് എക്‌സ് ശ്രേണിക്കു മാത്രമാണുണ്ടായിരുന്നത്.

2013-ല്‍ വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ടിവിഎസിന്റെ ഫ്‌ളാഗ്ഷിപ് സ്‌കൂട്ടര്‍ ബ്രാന്‍ഡായ ജുപ്പിറ്റര്‍, സ്‌കൂട്ടര്‍ വിപണിയിലെ ശക്തമായ ബ്രാന്‍ഡാണ്. 1.5 ദശലക്ഷം ജുപ്പിറ്റര്‍ ഉടമകളാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളത്.

പൂര്‍ണ അലൂമിനിയത്തിലുള്ള 110 സിസി എന്‍ജിനാണ് ജുപ്പിറ്ററിന്റേത്. കരുത്തിന്റേയും, സുപ്പീരിയര്‍ ആക്‌സിലറേഷന്റേയും ഏറ്റവും മികച്ച ഇന്ധനക്ഷമതയുടേയും മിശ്രണമാണ് ഫ്രിക്ഷന്‍ ഇല്ലാത്ത എന്‍ജിന്‍.

മെറ്റല്‍ ബോഡിയാണ് മറ്റൊരു പ്രത്യേകത. ഇക്കോ മോഡിലും പവര്‍ മോഡിലും റൈഡര്‍മാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്ന ടിവിഎസ് പേറ്റന്റുള്ള ഇക്കണോമീറ്റര്‍ മറ്റൊരു സവിശേഷതയാണ്. ഇക്കോ മോഡില്‍ എന്‍ജിന്‍ നല്‍കുന്നത് ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ്. ഡല്‍ഹി എക്‌സ് ഷോറൂം വില 49,666 രൂപ.

പുതിയ ജൂപ്പിറ്റര്‍ ശ്രേണി ബിഎസ്4 കംപ്ലെയ്ന്റില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി മാര്‍ക്കറ്റിംഗ് – സ്‌കൂട്ടേഴ്‌സ് വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു.സിങ്ക് ബ്രേക്കിങ്ങ് സിസ്റ്റം മുഴുവന്‍ ജുപ്പിറ്റര്‍ ശ്രേണിക്കും ലഭ്യമാക്കിയിട്ടുണ്ട്. ടിവിഎസ് കമ്പനിയുടെ സമാനതകള്‍ ഇല്ലാത്ത ഗുണമേന്മയുടെ പ്രതീകമാണ് പുതിയ ടിവിഎസ് ജുപ്പിറ്ററെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto, Trending