വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റേഴ്‌സിന് ഏകീകൃത ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ അഭിപ്രായം തേടി ട്രായ്

വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റേഴ്‌സിന് ഏകീകൃത ലൈസന്‍സ് ലഭ്യമാക്കുന്നതില്‍ അഭിപ്രായം തേടി ട്രായ്

ന്യൂഡെല്‍ഹി: വെര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്ക് (വിഎന്‍ഒ) വേണ്ടി ഏകീകൃത ലൈസന്‍സ് അവതരിപ്പിക്കുന്നതു സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തല്‍പ്പരകക്ഷികളില്‍ നിന്നും അഭിപ്രായം തേടിയതായി അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിക്കുന്നതിന് കണ്‍സള്‍ട്ടേഷന്‍ പേപ്പറും ട്രായ് പുറത്തിറക്കിയിട്ടുണ്ട്. സാങ്കേതിക വികാസവും മാറികൊണ്ടിരിക്കുന്ന വിപണി ആവശ്യകതകളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നീക്കം.

ലയനം, സ്‌പെക്ട്രം രംഗത്തെ ഉദാരവല്‍ക്കരണം, സര്‍വീസ് ഡെലിവെറിയില്‍ നിന്നും നെറ്റ്‌വര്‍ക്ക്‌സ് ലൈസന്‍സിംഗ് വേര്‍തിരിക്കല്‍ തുടങ്ങിയവയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഏകീകൃത ലൈസന്‍സ് (യുഎല്‍) സംവിധാനത്തിലൂടെ പരമാവധി പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ അടിസ്ഥാനസൗകര്യങ്ങളുടെ പങ്കുവെക്കലിലൂടെ നെറ്റ്‌വര്‍ക്ക് ശേഷിയും സ്‌പെക്ട്രം സൗകര്യവും കാര്യക്ഷമതയോടെയും ഫലപ്രദമായും ഉപയോഗപ്പെടുത്തുന്നതിന് ഏകീകൃത ലൈസന്‍സിംഗ് ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരെ പ്രാപ്തമാക്കുമെന്നും ട്രായ് പ്രസ്താവനയില്‍ പറയുന്നു.

2015 മെയിലാണ് വെര്‍ച്വര്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്ക് വേണ്ടി ഏകീകൃത ലൈസന്‍സിംഗ് അവതരിപ്പിക്കുന്നതിന് അതോറിറ്റി ശുപാര്‍ശ ചെയ്തത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ ഏകീകൃത ലൈസന്‍സിംഗിന് അംഗീകാരം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും ലൈസന്‍സ് ഉടമ്പടിയും ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയിരുന്നു.

Comments

comments

Categories: FK Special