രാഹുല്‍ ഗാന്ധിയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

രാഹുല്‍ ഗാന്ധിയെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഒന്നൊന്നായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വേട്ടയാടുകയാണു കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുലിനെ. എങ്ങനെയെങ്കിലും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച് ഊര്‍ജ്ജസ്വലമാക്കാനുള്ള തയാറെടുപ്പിലാണ് രാഹുല്‍. ഇതിനിടെയാണു മധ്യപ്രദേശിലെ ഹോഷംഗബാദില്‍നിന്നുള്ള ഒരു എന്‍ജിനീയറിംഗ് ബിരുദധാരി വിശാല്‍ ദിവാന്‍ രാഹുലിനെ ഗിന്നസ് ബുക്കിലേക്ക് ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു കത്തെഴുതിയിരിക്കുന്നത്.

രാജ്യത്തു നടന്ന 27 തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പരാജയപ്പെട്ടത് റെക്കോഡായി പരിഗണിച്ച് രാഹുലിനെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്നാണു വിശാലിന്റെ അപേക്ഷ. ഗിന്നസ് ബുക്കിലേക്കുള്ള ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ എന്റോള്‍മെന്റ് ഫീസും വിശാല്‍ നല്‍കിയിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായ സ്ഥാപനമാണു ഗിന്നസ് റെക്കോഡ് ബുക്കിലേക്കു പരിഗണിക്കുന്നത്. വിശാലിന്റെ അപേക്ഷ ഗിന്നസ് ബുക്ക് അധികാരികള്‍ സ്വീകരിക്കുമോ ഇല്ലയോ എന്നത് അറിവായിട്ടില്ല.

Comments

comments

Categories: FK Special, Politics