ഐറിഷ് സമാധാന ഉടമ്പടിക്കു വേണ്ടി പ്രവര്‍ത്തിച്ച മാര്‍ട്ടിന്‍ മക്ഗിന്നസ് അന്തരിച്ചു

ഐറിഷ് സമാധാന ഉടമ്പടിക്കു വേണ്ടി പ്രവര്‍ത്തിച്ച മാര്‍ട്ടിന്‍ മക്ഗിന്നസ് അന്തരിച്ചു

ഡബ്ലിന്‍: ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫും വടക്കന്‍ ഐയര്‍ലാന്‍ഡിന്റെ സമാധാന ചര്‍ച്ചകളില്‍ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത മാര്‍ട്ടിന്‍ മക്ഗിന്നസ് അന്തരിച്ചു. 66 വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയ സംബന്ധിയായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഡമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി നേതാക്കളായ ഇയാന്‍ പയ്സ്ലി, പീറ്റര്‍ റോബിന്‍സന്‍, ആര്‍ലെന്‍ ഫോസ്റ്റര്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു മാര്‍ട്ടിന്‍. 2007ല്‍ ഐയര്‍ലാന്‍ഡിന്റെ ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് മാസം മുന്‍പായിരുന്നു സ്ഥാനത്തുനിന്നും പടിയിറങ്ങിയത്.

Comments

comments

Categories: Top Stories, World