സിദ്ദുവിന്റെ ടിവി പരിപാടി – നിയമോപദേശം തേടുമെന്ന് അമരീന്ദര്‍

സിദ്ദുവിന്റെ ടിവി പരിപാടി – നിയമോപദേശം തേടുമെന്ന് അമരീന്ദര്‍

ചണ്ഡിഗഢ്: പ്രമുഖ ടിവി കോമഡി ഷോ ‘ ദി കപില്‍ ശര്‍മ’യില്‍ സെലിബ്രിറ്റി ജഡ്ജായി മുന്‍ ക്രിക്കറ്ററും പഞ്ചാബ് ടൂറിസം, സാംസ്‌കാരികമന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിനു തുടരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തീരുമാനിച്ചു. ഒരു ടിവി ചാനലിനോട് സംസാരിക്കവേയാണ് അമരീന്ദര്‍ ഇക്കാര്യം പറഞ്ഞത്.

സിദ്ദുവിനു ടിവി പരിപാടിയില്‍ പങ്കെടുക്കാന്‍ തടസമുണ്ടോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോടു നിര്‍ദേശിച്ചതായി അമരീന്ദര്‍ പറഞ്ഞു. താന്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ടിവി പരിപാടി നിര്‍ത്താനാവില്ലെന്നു നവജ്യോത് സിങ് സിദ്ദു വ്യക്തമാക്കി. മന്ത്രിസ്ഥാനം വഹിക്കുമ്പോഴും തനിക്ക് ടിവി പരിപാടിയില്‍ നിന്ന് ഒഴിവാകാനാവില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രി അമരീന്ദറിനെ അറിയിച്ചു. തുടര്‍ന്ന് അമരീന്ദര്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: FK Special, Politics