വൈറ്റ്ഹൗസില്‍ ഇവാന്‍ക ട്രംപിനും ഓഫീസ്

വൈറ്റ്ഹൗസില്‍ ഇവാന്‍ക ട്രംപിനും ഓഫീസ്

വാഷിംഗ്ടണ്‍: വൈറ്റ്ഹൗസില്‍ തിങ്കളാഴ്ച പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍കയ്ക്ക് ഓഫീസ് തുറന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവര്‍ക്കും ജീവനക്കാര്‍ക്കുമാണു സാധാരണയായി വൈറ്റ് ഹൗസില്‍ ഓഫീസ് അനുവദിക്കാറുള്ളത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഇവാന്‍കയ്ക്ക് വൈറ്റ് ഹൗസില്‍ ഓഫീസ് അനുവദിച്ചത്.

ഈ വര്‍ഷം ജനുവരി 20ന് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ ട്രംപിനൊപ്പം ഇവാന്‍കയും താമസിച്ചു വരികയാണ്. യുഎസ് എക്‌സിക്യുട്ടീവ് അധികാരകേന്ദ്രമെന്നു വിശേഷണമുള്ള വൈറ്റ് ഹൗസിലെ വെസ്റ്റ് വിങില്‍ ഇവാന്‍ക സ്ഥിരം സാന്നിധ്യമാണ്.

വെള്ളിയാഴ്ച ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലുമായി വൈറ്റ് ഹൗസില്‍ ട്രംപ് കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി വട്ടമേശ സമ്മേളനം വിളിച്ചപ്പോള്‍ ഇവാന്‍കയും അവിടെ സന്നിഹിതയായിരുന്നു. ഇവാന്‍കയുടെ ഭര്‍ത്താവ് ജാരദ് കഷ്‌നര്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവാണ്.

Comments

comments

Categories: World