ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരം കാനേഡിയന്‍ അധ്യാപികയ്ക്ക്

ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരം കാനേഡിയന്‍ അധ്യാപികയ്ക്ക്

ഒരു മില്യണ്‍ ഡോളറിന്റെ ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരം കനേഡിയന്‍ അധ്യാപികയായ മാഗി മാക്‌ഡൊണലിന്

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച അധ്യാപികയ്ക്കുള്ള ഒരു മില്യണ്‍ ഡോളറിന്റെ ഗ്ലോബല്‍ ടീച്ചേഴ്‌സ് പുരസ്‌കാരം കനേഡിയന്‍ അധ്യാപികയായ മാഗി മാക്‌ഡൊണലിന് ലഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച അധ്യാപികയെ ആദരിക്കുന്നതിനായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലോകത്തിലെതന്നെ ഏറ്റവും ഉള്‍പ്രദേശങ്ങളിലൊന്നായ സല്ലൂയ്ട്ടിലെ ഇന്യൂട്ട് ഗ്രാമത്തിലാണ് മാക്‌ഡൊണല്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ താമസിക്കുന്നതും ഇവിടെതന്നെയാണ്. കനേഡിയന്‍ ആര്‍ക്റ്റിക്കില്‍ നിന്ന് വളരെ ഉള്ളിലായിട്ടാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മാക്‌ഡൊണല്‍ തന്റെ വിദ്യാര്‍ഥികളുടെ ജീവിതം മാറ്റിമറിച്ചെന്നും സമൂഹത്തെത്തന്നെ പുരോഗതിയിലേക്ക് നയിച്ചെന്നും അതിനാലാണ് അവര്‍ പുരസ്‌കാരത്തിന് അര്‍ഹയായതെന്നും വര്‍ക്കി ഫൗണ്ടേഷന്‍ പറഞ്ഞു.

ദുബായില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൗം മാഗി മാക്‌ഡൊണലിന് പുരസ്‌കാരം സമ്മാനിച്ചു.

Comments

comments

Categories: Education, World