പുതിയ കരുത്തുമായി ഫോഴ്‌സ് ഗൂര്‍ഖ പുറത്തിറക്കി

പുതിയ കരുത്തുമായി ഫോഴ്‌സ് ഗൂര്‍ഖ പുറത്തിറക്കി

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഓഫ്-റോഡര്‍ സെഗ്‌മെന്റില്‍ പ്രതാപത്തോടെ വാഴാന്‍ ഫോഴ്‌സ് മോട്ടോഴ്‌സ് പുതിയ ഗൂര്‍ഖ ഓഫ് റോഡര്‍ എസ്‌യുവിയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു. 5 ഡോര്‍ എക്‌സ്‌പെഡിഷന്‍, 3 ഡോര്‍ എക്‌സ്‌പ്ലോറര്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഗൂര്‍ഖ വരുന്നത്. ബിഎസ്-4 അനുസൃത എന്‍ജിന്‍ ഉള്‍പ്പെടുത്തിയതാണ് വാഹനത്തിലെ പ്രധാന മാറ്റം. ഇന്റീരിയറിലും പുറത്തും മുന്‍മോഡലിനേക്കാള്‍ രൂപകല്‍പ്പനയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.

എക്‌സ്‌പെഡിഷന്‍ വേരിയന്റിന് 8.38 ലക്ഷം രൂപയും എക്‌സ്‌പ്ലോററിന് 9.യ35 ലക്ഷം രൂപയുമാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. മെഴ്‌സിഡസ് ഐഎം 616 ല്‍ ഉള്‍പ്പെടുന്ന 2.6 ലിറ്റര്‍ ഇന്റര്‍-കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഡയറക്റ്റ് ഇന്‍ജക്ഷന്‍ സംവിധാനമുള്ള എന്‍ജിന്‍ 3200 ആര്‍പിഎമ്മില്‍ പരമാവധി 85 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കുമേകും. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ജി 28, 5-സ്പീഡ് ഓള്‍-സിങ്ക്രോമെഷ് ഗിയര്‍ബോക്‌സാണ് ഫോഴ്‌സ് ഗുര്‍ഖയിലുള്ളത്.

Comments

comments

Categories: Auto