മുംബൈ വിമാനത്താവളത്തില്‍ നേടാം ആഗോള ഷോപ്പിംഗ് അനുഭവം

മുംബൈ വിമാനത്താവളത്തില്‍ നേടാം ആഗോള ഷോപ്പിംഗ് അനുഭവം

രാജ്യത്തെ ഏറ്റവും വലുതും ജനപ്രിയവുമായ മുംബൈ രാജ്യാന്തര വിമാനത്താവള ടെര്‍മിനലിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് അടുത്തഘട്ട വികസനത്തിന്. ഷോപ്പിംഗ് അനുഭവം കൂടുതല്‍ ജനപ്രിയമാക്കാന്‍ രാജ്യാന്തര കമ്പനികളുമായി കൈകോര്‍ത്ത് സംരംഭകരായ ഫ്‌ളെമിംഗോ ഇന്റര്‍നാഷണലും ഡിഎഫ്എസ് ഗ്രൂപ്പും തയാറെടുക്കുന്നു

മുംബൈ: ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2 വില്‍ സ്ഥിതിചെയ്യുന്ന മുംബൈ ഡ്യൂട്ടി ഫ്രീ ഷോപ്പ് വിപുലീകരിക്കുന്നു. ഫ്‌ളെമിംഗോ ഇന്റര്‍നാഷണലും ഡിഎഫ്എസ് ഗ്രൂപ്പുമാണ് മുംബൈ ഡ്യൂട്ടി ഫ്രീയുടെ സംരംഭകര്‍. ഈ മാസം മൂന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. രാജ്യത്തെ ഏറ്റവും വലിയ ഡ്യൂട്ടി ഫ്രീ ഷോപ്പാണിത്.

നൂറില്‍പ്പരം മദ്യബ്രാന്‍ഡുകളും വിവിധതരം ചോക്ലേറ്റുകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ കമനീയ ശേഖരവും ഇവിടെയുണ്ട്. വ്യത്യസ്ത ഡിസൈനിലുള്ള അന്‍പതില്‍ പരം ലക്ഷ്വറി ബ്രാന്‍ഡുകളും ഇവിടെ ലഭ്യമാണ്. വിപുലീകരണത്തിന്റെ ഭാഗമായി ഷോപ്പിന്റെ ഒന്നാം നില 1,700 സ്‌ക്വയര്‍ മീറ്ററില്‍ നിന്നും 900 സ്‌ക്വയര്‍ മീറ്റര്‍ കൂടി വികസിപ്പിച്ചിട്ടുണ്ട്.

ഷോപ്പിന്റെ മാനേജിങ് ഡയറക്റ്റര്‍ മനിഷി സന്‍വാള്‍ പറയുന്നത്, താന്‍ ഒരു വ്യാപാരിയും ഒപ്പം നല്ല സഞ്ചാരിയുമാണ്, അതുകൊണ്ട് തന്നെ ഇന്ത്യയിലെ സഞ്ചാരികളെക്കുറിച്ച് പറയാന്‍ തനിക്ക് കഴിയുമെന്നാണ്. നാം എപ്പോഴും കൂടുതല്‍ സാധ്യതകളും വൈവിധ്യങ്ങളും ഇഷ്ടപ്പെടുന്നവരും അവ തേടുന്നവരുമാണ്. അതുകൊണ്ടു തന്നെയാണ് ഷോപ്പ് വിപുലീകരിക്കുന്നത്.

നഗരത്തിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും വലിയ നികുതിയാണ് ഈടാക്കുന്നത് ഇതെല്ലാം നല്ല ബിസിനസ്സിന് വേണ്ടിയാണ്. എന്നാല്‍ മുംബൈ ഡ്യൂട്ടി ഫ്രീയില്‍ സാധനങ്ങള്‍ക്ക് അമിത നികുതി ഈടാക്കാറില്ല. വ്യത്യസ്ത സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ആളുകളില്‍ എത്തിക്കുന്നതിനാണ് ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുള്ളതെന്നുമാണ്.

ചോക്ലേറ്റുകള്‍ക്കും ലഹരിപാനീയങ്ങള്‍ക്കുമെല്ലാം 50 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നതെന്നും സന്‍വാള്‍ അവകാശപ്പെട്ടു. കൂടാതെ പുതിയ ലക്ഷ്വറി ആയുര്‍വേദ ബ്രാന്‍ഡായ സ്പാ സിലോണ്‍, ബള്‍ഗറി ഫ്രാഗ്രന്‍സ് അക്വ അറ്റ്‌ലാന്റിക്, കാല്‍വിന്‍ ക്ലെയിന്‍ ഡീപ് യൂഫോറിയ പ്യുര്‍ ഗോള്‍ഡ് എന്നിവയും ഡ്യൂട്ടി ഫ്രീയില്‍ ഉണ്ട്. സ്വീകരണ ടെര്‍മിനലിലുള്ള സ്റ്റോറില്‍ ഗള്‍ഫില്‍ നിന്നു മടങ്ങുന്ന ഇന്ത്യക്കാരെ ലക്ഷ്യമാക്കി കുറഞ്ഞ വിലയ്ക്കുള്ള പാല്‍, ശീതള പാനീയ പൗഡര്‍, ഷാംപൂ, വിവിധതരം ക്രീമുകള്‍ തുടങ്ങിയ ജനപ്രിയ ഉല്‍പ്പന്നങ്ങളുണ്ട്.

ഓസ്‌ട്രേലിയന്‍ കമ്പനിയുമായിചേര്‍ന്ന് മധുരപലഹാരങ്ങള്‍, കറിക്കൂട്ടുകള്‍, വെണ്ണ, ചോക്ലേറ്റ് എന്നിവയുടെ പുതിയൊരു അന്താരാഷ്ട്ര സംരംഭം തുടങ്ങുന്നതിനും ഉദ്ദേശിക്കുന്നതായി സന്‍വാള്‍ പറഞ്ഞു. ആകര്‍ഷണീയമാറ്റങ്ങളാണ് കൂടുതലായും ഷോപ്പില്‍ വരുത്തിയിട്ടുള്ളത്. ഇതിനായി ധാരാളം അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഉപഭോക്താക്കളുടെ ആവശ്യങ്ങളെക്കുറിച്ച് അറിയുന്നതിനായി അവരുമായി സംസാരിക്കാറുണ്ടെന്നും അതുകൊണ്ട് തന്നെ അവരുടെ ആവശ്യാനുസരണമുള്ള സാധനങ്ങള്‍ കൂടുതലായി ഷോപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. പലരും കൂടുതലായും ഇഷ്ടപ്പെടുന്നത് കുറഞ്ഞ വിലിയിലുള്ള ആഡംഭര വസ്തുക്കളാണ്.

 

ഉപഭോക്തൃസേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലാണ് കൂടുതലായും ശ്രദ്ധിക്കുന്നതെന്നും ഇതിനായി കൂടുതല്‍ സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ടെന്നും സന്‍വാള്‍ അറിയിച്ചു. ജനറല്‍ സ്റ്റാഫ്, ബ്രാന്‍ഡ് അംബാസിഡര്‍, ടീം ലീഡേര്‍സ് എന്നിങ്ങനെ 66 ശതമാനത്തോളം അധികം ജീവനക്കാരെയാണ് ഓരോ മേഖലയിലും നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“മുംബൈ നഗരത്തിലെ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും വലിയ നികുതിയാണ് ഈടാക്കുന്നത് ഇതെല്ലാം നല്ല ബിസിനസ്സിന് വേണ്ടിയാണ്. എന്നാല്‍ മുംബൈ ഡ്യൂട്ടി ഫ്രീയില്‍ സാധനങ്ങള്‍ക്ക് അമിത നികുതി ഈടാക്കാറില്ല. വ്യത്യസ്ത സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ആളുകളില്‍ എത്തിക്കുന്നതിനാണ് ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുള്ളത്. ചോക്ലേറ്റുകള്‍ക്കും ലഹരിപാനീയങ്ങള്‍ക്കുമെല്ലാം 50 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്”

മനിഷി സന്‍വാള്‍
മാനേജിങ് ഡയറക്റ്റര്‍
ഡ്യൂട്ടി ഫ്രീ ഷോപ്പ്
മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

Comments

comments