കുഞ്ഞാലിക്കുട്ടിയും പിണറായിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി

കുഞ്ഞാലിക്കുട്ടിയും പിണറായിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ മലപ്പുറം വളാഞ്ചേരിയിലെ ഒരു വീട്ടില്‍ ഈ മാസം 18ന് രഹസ്യകൂടിക്കാഴ്ച നടത്തിയെന്നു ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിക്കാന്‍ അബ്ദുള്‍ വഹാബ് എംപി അടക്കം നാലോളം പേരാണു കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്തു സൗഹൃദ മത്സരം മാത്രമേയുണ്ടാകൂവെന്നു മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടിയെ അറിയിച്ചെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഒന്നരമണിക്കൂര്‍ രഹസ്യ ചര്‍ച്ച നീണ്ടുനിന്നു.

കുഞ്ഞാലിക്കുട്ടിയുമായി ഒത്തുതീര്‍പ്പ് മത്സരമാണു നടക്കുന്നതെന്ന ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസല്‍ തള്ളിക്കളഞ്ഞു. വ്യക്തികള്‍ തമ്മില്‍ അല്ല, നിലപാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണു മലപ്പുറത്തു നടക്കുന്നതെന്നും ഫൈസല്‍ പറഞ്ഞു.

Comments

comments

Categories: Politics, Top Stories