ചൂതുകളിച്ചു നേടിയ നെവാഡ

ചൂതുകളിച്ചു നേടിയ നെവാഡ

പടിഞ്ഞാറന്‍ അമേരിക്കയിലെ സ്റ്റേറ്റായ നെവാഡ വിനോദങ്ങള്‍ക്കും ചൂതുകളിക്കും പേരുകേട്ട ഇടമാണ്. 1931ലാണ് നെവാഡ ചൂതുകളി നിയമവിധേയമാക്കിയത്. സാമ്പത്തിക പരാധീനതകളാണ് അത്തരമൊരു നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്. 1848ല്‍ മെക്‌സിക്കന്‍ യുദ്ധത്തിന്റെ അന്ത്യത്തില്‍ നെവാഡ അമേരിക്കയുടെ ഭാഗമായിത്തീര്‍ന്നു.

ആദ്യകാലത്ത് വളരെക്കുറച്ച് പേര്‍ മാത്രമേ നെവാദയില്‍ താമസിച്ചിരുന്നുള്ളു. എന്നാല്‍ നെവാഡയിലെ ഖനന സാധ്യതകള്‍ തിരിച്ചറിഞ്ഞ നിരവധി പേര്‍ പിന്നീട് അവിടെയെത്തി. ആഗോള സാമ്പത്തിക മാന്ദ്യ കാലത്ത് നെവാഡയിലെ ഖനികള്‍ ശോഷിച്ചു. മേഖലയുടെ സാമ്പത്തിക സ്ഥിതി അവതാളത്തിലാവുകയും ചെയ്തു. അതോടെ നല്ലൊരു വരുമാനമാര്‍ഗം കണ്ടെത്താന്‍ സ്‌റ്റേറ്റ് ഭരണകൂടം നിര്‍ബന്ധിതരായി.

അങ്ങനെയാണ് ചൂതുകളി നിയമവിധേയമാക്കിയത്. അതോടെ നെവാഡയിലെ ലാസ് വെഗാസ് കാസിനോകള്‍ക്കും നൈറ്റ്കബ്ബുകള്‍ക്കും കായിക മത്സരങ്ങള്‍ക്കും പ്രസിദ്ധമായി. ചൂതുകളി വ്യാപകമായ ആദ്യ കാലങ്ങളില്‍ ലാസ് വെഗാസില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ അരങ്ങേറി. എങ്കിലും ഇന്ന് നെവാഡയുടെ നികുതി വരുമാനത്തില്‍ സിംഹഭാഗവും നല്‍കുന്നത് ഗാംബ്ലിങ് ടാക്‌സാണെന്നതാണ് വസ്തുത.

Comments

comments

Categories: FK Special, World