ഗ്ലോബല്‍ ബിസിനസ് സമ്മേളനത്തില്‍ നരേന്ദ്രമോദി ശ്രദ്ധാകേന്ദ്രമാകും

ഗ്ലോബല്‍ ബിസിനസ് സമ്മേളനത്തില്‍ നരേന്ദ്രമോദി ശ്രദ്ധാകേന്ദ്രമാകും

മാര്‍ച്ച് 27-28 തീയതികളില്‍ ന്യൂഡെല്‍ഹിയിലാണ് ജിബിഎസ് നടക്കുന്നത്

ന്യൂഡല്‍ഹി: ഇക്ക്‌ണോമിക് ടൈംസും യെസ് ബാങ്കും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗ്ലോബല്‍ ബിസിനസ്സ് സമ്മിറ്റില്‍ (ജിബിഎസ്) പ്രധാന ആകര്‍ഷണകേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി. മാര്‍ച്ച് 27-28 തീയതികളില്‍ ഡല്‍ഹിയിലെ ഹോട്ടല്‍ താജ് പാലസിലാണ് ജിബിഎസ് നടക്കുക. സമീപകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഭാവി അജണ്ടകളെ സംബന്ധിച്ച് വ്യക്തമായ സന്ദേശം രാജ്യത്തെ ബിസിനസ് സമൂഹത്തിന് നല്‍കാന്‍ ടീം മോദി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തില്‍ സര്‍ക്കാകിന്റെ ഭരണകാലയളവിലെ രണ്ടാം പകുതിയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിബിഎസിന്റെ രണ്ടാം ദിനത്തില്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് സംസാരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പരിഷ്‌കരണ അജണ്ടയെ മുന്നോട്ടുനയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മന്ത്രിമാരാണ് ഇവര്‍. രാജ്യത്തെ ബിസിനസ് സമൂഹത്തെ സ്വാധീനിക്കുന്ന നിര്‍ണായക വകുപ്പുകള്‍ക്കും പദ്ധതികള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ തങ്ങളുടെ ഭാവി അജണ്ടകള്‍ സംബന്ധിച്ച് ജിബിഎസില്‍ സംസാരിക്കും.

ഡെല്‍ഹിയില്‍ നടക്കുന്ന ജിബിഎസില്‍ 20 രാജ്യങ്ങളില്‍ നിന്നായി മൂന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യയിലെ ബിസിനസ് സാധ്യതകളില്‍ സൂഷ്മപരിശോധന നടത്തുകയാണ് രണ്ടുദിവസത്തെ സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം. 16 മാസത്തിനിടെ ആദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയര്‍ന്നതും, മൂന്നാംപാദത്തിലെ ജിഡിപി ഡേറ്റ പ്രതീക്ഷകള്‍ക്ക് വിപരീതമായി 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതും ജിബിഎസില്‍ ചര്‍ച്ച ചെയ്യപ്പെടും

Comments

comments