കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു

കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചു

മലപ്പുറം: മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കലക്ടറേറ്റില്‍ എത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിച്ച കണക്കുപ്രകാരം വിവിധ ബാങ്കുകളിലും ട്രഷറിയിലുമായി 70.69 ലക്ഷം രൂപയുടെ നിക്ഷേപമാണു പി കെ കുഞ്ഞാലിക്കുട്ടിക്കുള്ളത്.

ഭാര്യ കെ എം കുല്‍സുവിന്റെ പേരില്‍ 2.42 കോടി രൂപയുടെ നിക്ഷേപമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനം 6.66 ലക്ഷം രൂപയും ഭാര്യ കുല്‍സുവിന്റെ വരുമാനം 10.16 ലക്ഷം രൂപയുമാണ്. ഭാര്യയുടെ കൈവശം 106 പവന്‍ സ്വര്‍ണമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ വിവിധയിടങ്ങളിലായി 1.71 കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. അതില്‍ 48.50 ലക്ഷത്തിന്റ ഭൂസ്വത്ത് പാരമ്പര്യമായി കിട്ടിയതാണ്. ഭാര്യയുടെ പേരില്‍ 50 ലക്ഷത്തിന്റെ ഭൂമിയും കെട്ടിടങ്ങളുമാണുള്ളത്. ഭാര്യ കുല്‍സുവിന് 16.81 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുതീര്‍ക്കാനുണ്ട്.

Comments

comments

Categories: Politics, Top Stories

Related Articles