മലപ്പുറത്ത് സിപിഎം-കുഞ്ഞാലിക്കുട്ടി ഒത്തുതീര്‍പ്പ്

മലപ്പുറത്ത് സിപിഎം-കുഞ്ഞാലിക്കുട്ടി ഒത്തുതീര്‍പ്പ്

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ പിണറായി രാജിവയ്ക്കണമെന്നാണു കോടിയേരി പറയാതെ പറഞ്ഞത്. അതോടൊപ്പം പിണറായി ഭരണം പരാജയമാണെന്ന സന്ദേശം വോട്ടര്‍മാര്‍ക്കു നല്‍കാനും കോടിയേരി മറന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സിപിഎം-കുഞ്ഞാലിക്കുട്ടി ഒത്തുതീര്‍പ്പിലെത്തിയെന്നും കുമ്മനം പറഞ്ഞു.

Comments

comments

Categories: Politics, Top Stories

Related Articles