മണിപ്പൂരിലും ബിജെപി വിശ്വാസ വോട്ട് നേടി

മണിപ്പൂരിലും ബിജെപി വിശ്വാസ വോട്ട് നേടി

ഇംഫാല്‍: മണിപ്പൂരില്‍ എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 60 അംഗ നിയമസഭയില്‍ 33 അംഗങ്ങളുടെ പിന്തുണയാണു ബിരേന്‍ സിംഗ് സര്‍ക്കാര്‍ നേടിയത്. കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണയാണു വേണ്ടിയിരുന്നത്.

21 അംഗങ്ങളാണു ബിജെപിക്കുള്ളത്. കോണ്‍ഗ്രസിനു 28 അംഗങ്ങളും. നാല് അംഗങ്ങള്‍ വീതമുള്ള നാഗാ പീപ്പിള്‍സ് ഫ്രണ്ടും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും ബിജെപിയെ പിന്തുണച്ചു. കേന്ദ്രമന്ത്രിസഭയില്‍ എന്‍ഡിഎ സഖ്യകക്ഷിയായ റാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കും ഒരു സീറ്റുണ്ട്. ഈ അംഗവും ബിജെപിയെ പിന്തുണച്ചു.

ഈ മാസം 15നാണു ബിജെപി നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരമേറ്റത്. ഗോവയിലെ പോലെ മണിപ്പൂരിലും കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ബിജെപി മറ്റ് കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Comments

comments

Categories: Politics, Top Stories