അടിസ്ഥാന സൗകര്യ വികസത്തിന് ഇന്‍ഫ്രാ എസ്പിവി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

അടിസ്ഥാന സൗകര്യ വികസത്തിന് ഇന്‍ഫ്രാ എസ്പിവി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: അടിസ്ഥാന സൗകര്യമേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ (എസ്പിവി) സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നിയമസഭയിലവതരിപ്പിച്ച ബജറ്റില്‍ മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുഗന്ദിവാര്‍ ആണ് മഹാ ഇന്‍ഫ്ര എസ്പിവി പ്രഖ്യാപിച്ചത്.

ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത് അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കാണെന്ന് മുഗന്ദിവാര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വലിയൊരു മൂലധനം ആവശ്യമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനപ്പെട്ട പദ്ധതികള്‍ക്കായി 1ലക്ഷം കോടി രൂപ ആവശ്യമാണ്. ഇത്തരത്തിലൊരു വലിയ തുക കണ്ടെത്തുന്നതിന് പരിധികളുണ്ട്. അതിനാല്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ വഴി ഫണ്ട് സ്വരൂപിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം മഹാഇന്‍ഫ്ര ഫണ്ട് ഈ മൂലധന സമാഹരണത്തെ സഹായിക്കും.

നിലവില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നടക്കുന്ന ഭൂമി സമാഹരണം പോലുള്ള പ്രവൃത്തികള്‍ എസ്പിവിയിലൂടെ ഏകജാലകം വഴി നടപ്പിലാക്കാനാണ് തീരുമാനം. ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഫിനാന്‍സിംഗ്, ഫണ്ട് കണ്ടെത്തല്‍, അഡൈ്വസറി ഏജന്‍സി എന്നീ നിലകളിലാകും എസ്പിവി പ്രവര്‍ത്തിക്കുക. ഗുജറാത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് പോലെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായി മഹാഇന്‍ഫ്രയെ രൂപാന്തരപ്പെടുത്തുന്നതിന്നതിന്റെ സാധ്യതകളും മഹാരാഷ്ട്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും മുഗന്ദിവാര്‍ പറഞ്ഞു.

Comments

comments

Categories: FK Special