വൈറ്റ് ഹൗസിനു ബോംബ് ഭീഷണി

വൈറ്റ് ഹൗസിനു ബോംബ് ഭീഷണി

ന്യൂയോര്‍ക്ക്: ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക് പോയ്ന്റിനു സമീപം കാറുമായി എത്തി, വാഹനത്തില്‍ ബോംബുണ്ടെന്ന് ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സംഭവത്തെ തുടര്‍ന്നു വാഹനത്തെയും ഡ്രൈവറെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

വൈറ്റ് ഹൗസിനു സമീപമുള്ള വഴികളെല്ലാം താത്കാലികമായി അടച്ചതിനു ശേഷം സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്തു. വാഹനത്തില്‍ ബോംബുണ്ടായിരുന്നോ എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബോംബ് ഭീഷണി മുഴക്കിയപ്പോള്‍ വൈറ്റ് ഹൗസില്‍ ട്രംപ് ഉണ്ടായിരുന്നില്ല.

വാരാന്ത്യം ചെലവഴിക്കാന്‍ പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ച് റിസോര്‍ട്ടിലായിരുന്നു. ശനിയാഴ്ച രാവിലെ വൈറ്റ് ഹൗസിനു മുന്‍പിലുള്ള ബൈസിക്കിള്‍ റാക്ക് ചാടി കടന്നതിന് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാന്‍ ഒരു രേഖ കൈവശമുണ്ടെന്നാണ് ഇയാള്‍ കാരണമായി സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞത്.

Comments

comments

Categories: Top Stories, World