Archive

Back to homepage
Business & Economy

100 മില്യണ്‍ ചതുരശ്ര അടിയെന്ന നേട്ടം കൈവരിക്കാന്‍ ടാറ്റ ഹൗസിംഗ്

ഏകദേശം 70 ദശലക്ഷം ചതുരശ്ര അടി വരുന്ന വിവിധ പ്രോജക്റ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ് മുംബൈ : 2018 സാമ്പത്തിക വര്‍ഷത്തോടെ നൂറ് ദശലക്ഷം ചതുരശ്ര അടിയെന്ന നേട്ടം കൈവരിക്കാനൊരുങ്ങുകയാണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ പ്രമുഖരായ ടാറ്റ ഹൗസിംഗ് ഡെവലപ്‌മെന്റ് കമ്പനി. ഇതില്‍

Auto Trending

ടാറ്റ ഹെക്‌സ ലഭിക്കാന്‍ എട്ടാഴ്ച്ച കാത്തിരിക്കണം

അറുപത് ദിവസത്തിനിടെ 2,524 ഹെക്‌സയാണ് വിറ്റുപോയത് ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് ഈയിടെ പുറത്തിറക്കിയ എസ്‌യുവിയായ ഹെക്‌സയ്ക്ക് ആവേശകരമായ സ്വീകരണമാണ് ഇന്ത്യന്‍ വാഹനവിപണിയില്‍ ലഭിക്കുന്നത്. അറുപത് ദിവസത്തിനിടെ 2,524 ഹെക്‌സയാണ് വിറ്റുപോയെന്ന് മാത്രമല്ല ഇപ്പോള്‍ ഒരു ടാറ്റ ഹെക്‌സ ബുക്ക്

FK Special

സൂപ്പര്‍ടെക് നാലായിരം കോടി രൂപ നിക്ഷേപിക്കും

നാല് വര്‍ഷത്തിനിടെ നാല്‍പ്പതിനായിരം ചെലവുകുറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത് ന്യൂ ഡെല്‍ഹി : ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ തുടങ്ങുന്നതിന് റിയല്‍റ്റി കമ്പനിയായ സൂപ്പര്‍ടെക് നാലായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുന്നു. ചെലവുകുറഞ്ഞ ഭവന പദ്ധതികളെ ബജറ്റില്‍ അടിസ്ഥാനസൗകര്യ പദവിയില്‍

FK Special Top Stories

മാര്‍ച്ചില്‍ ഇതുവരെയെത്തിയത് 3.4 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം

ന്യൂഡെല്‍ഹി: രാജ്യത്തിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായുണ്ടായ തരംഗം വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഈ മാസത്തിന്റെ തുടക്കം മുതല്‍ രാജ്യത്തെ മൂലധന വിപണിയില്‍ 3.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് എത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശ്

World

ഉത്തരകൊറിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്

ടോക്കിയോ: ഉത്തരകൊറിയ പുതിയതരം റോക്കറ്റ് എഞ്ചിന്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ മുന്നേറ്റമെന്നാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പരീക്ഷണത്തെ വിശേഷിപ്പിച്ചത്. കിമ്മിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ വിജയത്തിന്റെ ഫലം

FK Special

ഓസ്‌ട്രേലിയയിലെ കല്‍ക്കരി പദ്ധതിയില്‍ അന്തിമ തീരുമാനം ജൂണിലെന്ന് അദാനി

പദ്ധതിയുമായി മുന്നോട്ടുപോകാനാകുമെന്ന് ശുഭപ്രതീക്ഷ മുംബൈ: ഓസ്‌ട്രേലിയയില്‍ പ്രതിസന്ധിയില്‍ തുടരുന്ന ഖനന പദ്ധതിയിലെ നിക്ഷേപം സംബന്ധിച്ച അന്തിമ തീരുമാനം ജൂണിലെടുക്കുമെന്ന് അദാനി എന്റര്‍പ്രൈസസ്. ക്വീന്‍സ്‌ലാന്റ് സംസ്ഥാനത്തെ കാര്‍മിഷേലില്‍ നടപ്പാക്കുന്ന പദ്ധതി പരിസ്ഥിതി സംഘടനകളില്‍ നിന്നും എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് കാലതാമസം നേരിടുകയാണ്. അഞ്ച്

FK Special World

സ്വതന്ത്ര വ്യാപാരത്തില്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ജി20 യോഗം

സംരക്ഷണാവാദത്തിനെതിരായ പരാമര്‍ശം ആവര്‍ത്തിക്കപ്പെടാത്തത് ശ്രദ്ധേയം ബെര്‍ലിന്‍: അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സ്വതന്ത്ര വ്യാപാരത്തിന് എതിരായ നിലപാടുകളുമായി മുന്നോട്ടുപോകവേ ഇക്കാര്യത്തില്‍ കാര്യമായ ഒരു പ്രതികരണവും നടത്താതെ ജി20 രാഷ്ട്രങ്ങളുടെ സമ്മേളനം. ട്രംപ് ഭരണകൂടത്തിന്റെ പ്രതിനിധി കൂടി പങ്കെടുക്കുന്ന ആദ്യ ജി 20

FK Special

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍

മുംബൈ: എല്ലാ പ്രധാന രാജ്യങ്ങള്‍ക്കും ഔദ്യോഗിക വിമാനസേവനദാതാക്കള്‍ ആവശ്യമാണെന്നും അതിനാല്‍ത്തന്നെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കില്ലെന്നും കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയുഷ് ഗോയല്‍. അതേസമയം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ തന്ത്രപരമായ വില്‍പ്പനകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പിടിച്ച് നില്‍ക്കാന്‍

FK Special Top Stories

വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യത്തില്‍ 30% കുറവ്

നവംബര്‍ എട്ടിനു മുമ്പുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തിയാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കുന്നത് ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയം നടപ്പിലാക്കുന്നതിനു മുന്‍പ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വിനിമയത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളുടെ മൂല്യത്തില്‍ 30 ശതമാനത്തിന്റെ കുറവുള്ളതായി ആര്‍ബിഐ റിപ്പോര്‍ട്ട്.

Politics Top Stories

മോദിയെ പുകഴ്ത്തി അംബാനി : ‘ഇന്ത്യയുടെ ഭാവി അതിശയിപ്പിക്കുന്നതായിരിക്കും’

മുംബൈ: ഇന്ത്യയുടെ ഭാവി അതിശയിപ്പിക്കുന്നതായിരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടു ഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നോട്ട് അസാധുവാക്കല്‍ നയത്തിന് നന്ദി, പണത്തിന് മൂന്‍തൂക്കമുള്ള സമ്പദ്‌വ്യവസ്ഥയില്‍

Top Stories World

വൈറ്റ് ഹൗസിനു ബോംബ് ഭീഷണി

ന്യൂയോര്‍ക്ക്: ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക് പോയ്ന്റിനു സമീപം കാറുമായി എത്തി, വാഹനത്തില്‍ ബോംബുണ്ടെന്ന് ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സംഭവത്തെ തുടര്‍ന്നു വാഹനത്തെയും ഡ്രൈവറെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വൈറ്റ് ഹൗസിനു

FK Special Top Stories

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റു

ലക്‌നൗ: ഖോരക്‌നാഥി ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനും ഖോരക്പൂരിനെ ലോക്‌സഭയില്‍ അഞ്ച് തവണ പ്രതിനിധീകരിക്കുകയും ചെയ്ത യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിന്റെ 21-)o മുഖ്യമന്ത്രിയായി  അധികാരമേറ്റു. ബിജെപി യുപി ഘടകം തലവന്‍ കേശവ് പ്രസാദ് മൗര്യ, ലക്‌നൗ മേയര്‍ ദിനേഷ് ശര്‍മ തുടങ്ങിയവര്‍ ഉപമുഖ്യമന്ത്രിയായും

Auto

മോഡലുകളെല്ലാം ബിഎസ്-4 അനുസൃതമെന്ന് സുസുകി മോട്ടോര്‍സൈക്കിള്‍സ്

വിവിധ സെഗ്‌മെന്റുകളിലെ എല്ലാ വാഹനങ്ങളും ബിഎസ്-4 അനുസൃത എന്‍ജിന്‍ ഘടിപ്പിച്ചത് ന്യൂ ഡെല്‍ഹി : തങ്ങളുടെ എല്ലാ മോഡലുകളും ഭാരത് സ്റ്റേജ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നതാണെന്ന് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. ജപ്പാനിലെ

Auto

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ തല്‍ക്കാലം പുതിയ നിക്ഷേപം നടത്തില്ല

വില്‍പ്പന തുടര്‍ച്ചയായി കുറഞ്ഞുവരുന്നതും ഉല്‍പ്പാദനം കുറഞ്ഞതുമാണ് കമ്പനിയെ ഇരുത്തിചിന്തിപ്പിക്കുന്നത്. മാത്രമല്ല മെയ് മാസം മുതല്‍ രാജ്യത്ത് ജനറല്‍ മോട്ടോഴ്‌സിന് വാഹനനിരയില്‍ ഒരു മോഡല്‍ മാത്രമേ ഉണ്ടാകൂ ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് അമേരിക്കന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ജനറല്‍

Business & Economy FK Special

മൈ ഹോമുമായി ചേര്‍ന്ന് RMZ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

പത്ത് ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഓഫീസ് സ്‌പേസ് നിര്‍മ്മിക്കുന്നത് ഹൈദരാബാദ് : റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ RMZ കോര്‍പ്പ്, ഹൈദരാബാദ് ആസ്ഥാനമായ മൈ ഹോം ഗ്രൂപ്പുമായി ചേര്‍ന്ന് നഗരത്തില്‍ പ്രീമിയം കൊമേഴ്‌സ്യല്‍ ഓഫീസ് സ്‌പേസ് ഒരുക്കുന്നതിന് ഒരു ബില്യണ്‍ യുഎസ്

World

‘ദുബായിലെ പ്രോപ്പര്‍ട്ടി ഇടപാടുകള്‍ക്ക് രജിസ്‌ട്രേഡ് ബ്രോക്കര്‍മാരെ ഉപയോഗിക്കണം’

ഡിഎല്‍ഡിയുടെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള ബ്രോക്കര്‍മാരെ മാത്രം ഇടപാടില്‍ ഉള്‍പ്പെടുത്താവൂയെന്ന് ഡിഎല്‍ഡിയുടെ മുന്നറിയിപ്പ് ദുബായ്: വസ്തുക്കള്‍ വില്‍ക്കുന്നതും വാടകയ്ക്ക് കൊടുക്കുന്നതും ഉള്‍പ്പടെയുള്ള ഇടപാടുകള്‍ രജ്സ്റ്റര്‍ ചെയ്ത ബ്രോക്കറും സ്ഥാപനങ്ങളും വഴി മാത്രമേ നടത്താവൂയെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി)

Women World

സൗദിക്ക് ആദ്യത്തെ വനിത ഹോട്ടല്‍ മാനേജര്‍

റെസിഡോര്‍ ഹോട്ടല്‍ ഗ്രൂപ്പാണ് പുതിയ ഹോട്ടലിന്റെ ജനറല്‍ മാനേജരായി മരാം കൊകാന്‍ഡിയെ തെരഞ്ഞെടുത്തു റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ വനിത ഹോട്ടല്‍ മാനേജര്‍ എന്ന പദവി ഇനി മുതല്‍ മരാം കൊകാന്‍ഡിക്ക് സ്വന്തം. ആഗോള ഹോസ്പിറ്റാലിറ്റി ഓപ്പറേറ്ററായ റെസിഡോറാണ് പുതിയ ഹോട്ടലിന്റെ

Business & Economy World

ഹലോഫ്രെഷില്‍ നിക്ഷേപം നടത്തി ഖത്തര്‍

പുതിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായിട്ടാണ് ഖത്തറിന്റെ സോവറൈന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് റോക്കറ്റ് ഇന്റര്‍നെറ്റിന്റെ കീഴിലുള്ള ഹലോഫ്രഷ് ഫണ്ടിംഗ് നേടിയത് ദോഹ: ജര്‍മന്‍ കമ്പനിയായ റോക്കറ്റ് ഇന്റര്‍നെറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹലോഫ്രഷിലെ ഓഹരികള്‍ ഖത്തര്‍ വാങ്ങി. നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായിട്ടാണ് ഖത്തറിന്റെ

World

ആരാംകോയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പുനഃസ്ഥാപിക്കാനൊരുങ്ങി ഈജിപ്റ്റ്

അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസം ഏഴ് ലക്ഷം ടണ്‍ ശുദ്ധീകരിച്ച എണ്ണ നല്‍കുമെന്ന് സൗദി ഉറപ്പു നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ചരക്കുനീക്കം അവസാനിപ്പിക്കുകയായിരുന്നു കെയ്‌റോ: സൗദി അറേബ്യയുടെ ഓയില്‍ ഭീമനായ ആരാംകോയില്‍ നിന്നുള്ള എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പുനഃരാരംഭിക്കാന്‍ ഒരുങ്ങി ഈജിപ്റ്റ്.

World

യുഎസില്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കാനൊരുങ്ങി ഖത്തര്‍ കമ്പനി

200 യൂണിറ്റില്‍ നിര്‍മിക്കുന്ന പദ്ധതി 2018 ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ദോഹ: ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ക്യു ഇന്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കുന്നതിനായി യുഎസിലെ വടക്കന്‍ കരോലിനയില്‍ ഭൂമി വാങ്ങി. ജിസിസി ഇന്‍വെസ്റ്ററുമായി ചേര്‍ന്നാണ് ചര്‍ലോട്ടിലെ സൗത്ത് ബോലിവാര്‍ഡില്‍ ഭൂമി വാങ്ങിയിരിക്കുന്നത്.