സ്റ്റുഡ്‌ബേക്കറിന്റെ ദുരോഗ്യം

സ്റ്റുഡ്‌ബേക്കറിന്റെ ദുരോഗ്യം

ബിസിനസില്‍ വിജയിക്കണമെങ്കില്‍ കഠിനാധ്വാനത്തിനൊപ്പം ഭാഗ്യവും വേണം. അല്ലെങ്കില്‍ ഏതൊരു വ്യവസായ സാമ്രാജ്യവും നിലംപൊത്തും. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ സ്റ്റുഡ്‌ബേക്കറിന്റെ കഥ അതടിവരയിടുന്നു. 1852ല്‍ ഹെന്‍ട്രി, ക്ലെമന്റ് സ്റ്റുഡ്‌ബേക്കര്‍ സഹോദരന്‍മാര്‍ ചേര്‍ന്നാണ് സ്റ്റുഡ്‌ബേക്കര്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്. ആദ്യം അതൊരു ഇരുമ്പുപണിശാലയായിരുന്നു. പിന്നെ കുതിരവണ്ടികളുടെ നിര്‍മാണത്തിലേക്ക് അതു ചുവടുവെച്ചു. സിവില്‍ വാറിന്റെ കാലത്ത് യുഎസ് സൈന്യത്തിന് കുതിരവണ്ടികള്‍ നല്‍കിയത് സ്റ്റുഡ്‌ബേക്കറായിരുന്നു.

1902ല്‍ ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കിക്കൊണ്ട് കമ്പനി വാഹന നിര്‍മാണത്തിലേക്ക് കടന്നു. പിന്നെ ഗ്യാസ് അധിഷ്ഠിത വാഹനങ്ങളും ലോഞ്ച് ചെയ്തു. മറ്റു കമ്പനികളുമായി ചേര്‍ന്നുള്ള മോഡലുകള്‍ക്കുശേഷം 1913ഓടെയാണ് സ്റ്റുഡ്‌ബേക്കര്‍ സ്വന്തം നിലയില്‍ വാഹനനിര്‍മാണം ആരംഭിച്ചത്. രണ്ടുവര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ആല്‍ബര്‍ട്ട് എര്‍സ്‌കൈന്‍ സ്റ്റുഡ്‌ബേക്കറിന്റെ തലപ്പത്തെത്തി. പിയേഴ്‌സ് ആരോയെ ഏറ്റെടുത്ത സ്റ്റുഡ്‌ബേക്കര്‍ ചെലവു കുറവുള്ള വാഹനങ്ങള്‍ പുറത്തിറക്കിത്തുടങ്ങി.

എന്നാല്‍ ആ തന്ത്രം വേണ്ടത്ര ഫലിച്ചില്ല. മുപ്പതുകളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ട സ്റ്റുഡ്‌ബേക്കര്‍ അധികം വൈകാതെ പാപ്പരായി. സാമ്പത്തിക പരാധീനതകളും ആരോഗ്യ പ്രശ്‌നങ്ങളും എര്‍സ്‌കൈന്റെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു. എങ്കിലും അപ്പോഴത്തെ സാമ്പത്തിക പ്രശ്‌നങ്ങളെ മറികടന്ന സ്റ്റുഡ്‌ബേക്കര്‍ 1966 വരെ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.

Comments

comments

Categories: Auto, FK Special, Life