ബിഎംഡബ്ല്യു ഇന്ത്യയിലെ കാറുകളുടെ വില രണ്ട് ശതനമാനം വര്‍ധിപ്പിച്ചു

ബിഎംഡബ്ല്യു ഇന്ത്യയിലെ കാറുകളുടെ വില രണ്ട് ശതനമാനം വര്‍ധിപ്പിച്ചു

MINI മോഡലുകള്‍ ഉള്‍പ്പെടെ ബിഎംഡബ്ല്യു മോഡലുകള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടിവരും

ന്യൂ ഡെല്‍ഹി : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയിലെ കാറുകളുടെ വില രണ്ട് ശതമാനം വരെ വര്‍ധിപ്പിച്ചു. അടുത്ത മാസം വില വര്‍ധന നിലവില്‍ വരും. MINI മോഡലുകള്‍ ഉള്‍പ്പെടെ ബിഎംഡബ്ല്യു മോഡലുകള്‍ക്ക് ഇനി മുതല്‍ കൂടുതല്‍ വില നല്‍കേണ്ടിവരും.

ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങളില്‍ BMW, MINI മോഡലുകളുടെ വില നേരിയ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പാവ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നൂതന വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിലും ലോക നിലവാരമുള്ള ഡീലര്‍ഷിപ്പുകള്‍ നിര്‍മ്മിക്കുന്നതിലും സേവനങ്ങള്‍ യഥാസമയം നല്‍കുന്നതിലും ബിഎംഡബ്ല്യു മുന്‍നിരയിലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

നിലവില്‍ ഇന്ത്യയില്‍ 1, 3, 5, 6, 7 സീരീസ് സെഡാനുകളും X1, X3, X5 എസ്‌യുവികളും എം സീരീസ് പെര്‍മോഫന്‍സ് വാഹനങ്ങളുമാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ വില്‍ക്കുന്നത്. MINI, റോള്‍സ്-റോയ്‌സ് ബ്രാന്‍ഡുകളിലുള്ള മോഡലുകളും ഇന്ത്യയില്‍ വില്‍ക്കുന്നു.

 

Comments

comments

Categories: Auto, Top Stories

Related Articles