എച്ച് 1 ബി വിസ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് വൈകും

എച്ച് 1 ബി വിസ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് വൈകും

ന്യൂഡല്‍ഹി: എച്ചി 1 ബി വിസ നിയമങ്ങള്‍ കടുപ്പിക്കുന്നതിന് യുഎസ് ഭരണകൂടം കൂടുതല്‍ സമയമെടുത്തേക്കും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറാണ് ഇത് സംബന്ധമായ സൂചനകള്‍ നല്‍കിയത്. വിസാ നയം സമഗ്രമായ പരിശോധനയ്ക്ക് ശേഷമാകും നടപ്പാക്കുകയെന്ന് സീന്‍ സ്‌പൈസര്‍ പറഞ്ഞു. ഇന്ത്യയുടെ വിദേശ, വാണിജ്യ സെക്രട്ടറിമാര്‍ ഈ വിഷയം വാഷിങ്ടണ്‍ പര്യടനത്തില്‍ ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് സീന്‍ സ്‌പെന്‍സറുടെ പ്രസ്താവന.

നേരത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ യുഎസ് വിസാ നിയമത്തില്‍ ചില മാറ്റങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകുമെന്നത് മാറ്റാനാകില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിര്‍ത്തി സംരക്ഷണവും, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റ നയങ്ങള്‍ നവീകരിച്ചതെന്ന് സ്‌പൈന്‍സര്‍ പറഞ്ഞു.

എച്ച് 1 ബി വിസ പ്രോഗ്രാമില്‍ വരുന്നവരുടെ കുറഞ്ഞ ശമ്പളം പ്രതിവര്‍ഷം ഒരുലക്ഷം ഡോളറായിരിക്കണമെന്നാണ് പുതിയ കുടിയേറ്റ നിയമത്തിന്റെ കരടില്‍ പറഞ്ഞിരിക്കുന്നത്. സാങ്കേതികതയുടെ ആസ്ഥാനമായ സിലിക്കണ്‍വാലിയില്‍ കറുത്തവര്‍ഗ്ഗക്കാരുടെയും, ഹിസ്പാനിക് വംശജരുടെയും വനിതകളുടെയും പ്രാതിനിധ്യം മെച്ചപ്പെടുത്താന്‍ ഇതുവഴി കഴിയുമെന്നും കരടില്‍ പറയുന്നു.

Comments

comments

Categories: FK Special, World
Tags: H1B visa, India, US