ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: കമല്‍

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: കമല്‍

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനസിക അവസ്ഥയിലല്ല. ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. പാര്‍ട്ടിയുടെയോ എല്‍ഡിഎഫിന്റെയോ ഭാഗത്തു നിന്ന് അത്തരം നിര്‍ദേശം ഉണ്ടായിട്ടില്ലെന്നും കമല്‍ വ്യക്തമാക്കി.

പുതിയ സിനിമ ആമിയുടെ ചിത്രീകരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. സിനിമയുടെ തിരക്കിലേക്ക് പ്രവേശിച്ചാല്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിനു സമയം ലഭിക്കില്ല. തന്റെ ഉപജീവനം സിനിമയെ ആശ്രയിച്ചാണ്. സിനിമ ചെയ്യുകയാണ് പ്രഥമ ഉത്തരവാദിത്തമെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Comments

comments

Categories: Movies, Top Stories