ടി ടി വി ദിനകരന്‍ ആര്‍ കെ നഗറില്‍ മത്സരിക്കും

ടി ടി വി ദിനകരന്‍ ആര്‍ കെ നഗറില്‍ മത്സരിക്കും

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ അടുത്തമാസം 12നു നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ എഐഡിഎംകെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നു പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ പ്രഖ്യാപിച്ചു.

ശശികലയുടെ സഹോദരിപുത്രനാണു ദിനകരന്‍. ദിനകരന്‍ വിജയിച്ചാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായ എടപ്പാടി പഴനിസ്വാമിയെ മാറ്റി തല്‍സ്ഥാനത്ത് ദിനകരന്‍ വരുമെന്നത് ഏറെക്കുറെ ഉറപ്പാണ്.

1999ല്‍ തേനിയില്‍നിന്നും ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004ല്‍ തോല്‍വിയും രുചിച്ചിട്ടുണ്ട്. ആര്‍ കെ നഗറില്‍ ജയലളിതയുടെ സഹോദരിപുത്രി ദീപ ജയകുമാര്‍ മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Politics

Related Articles