എസ് എം കൃഷ്ണ ബിജെപിയില്‍ ഇന്നു ചേരും

എസ് എം കൃഷ്ണ ബിജെപിയില്‍ ഇന്നു ചേരും

ബംഗഌരു: മുന്‍ കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണ ഇന്നു ബിജെപിയില്‍ ചേരുമെന്നു ബിജെപി കര്‍ണാടക ഘടകം പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ വച്ചായിരിക്കും കൃഷ്ണ അംഗത്വം സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നഞ്ജന്‍ഗഡ്, ഗുണ്ടല്‍പ്പെട്ട് തുടങ്ങിയ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റാലിയില്‍ പങ്കെടുക്കവേയാണു മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം യെദ്യൂരപ്പ പറഞ്ഞത്.
അതേസമയം ബിജെപിയില്‍ അംഗത്വമെടുക്കുന്നതായുള്ള വാര്‍ത്തയോട് എസ് എം കൃഷ്ണ പ്രതികരിച്ചിട്ടില്ല.

ഈ വര്‍ഷം ജനുവരി 29നായിരുന്നു കൃഷ്ണ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗത്വം ഉപേക്ഷിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിനു ജനകീയ നേതാക്കളെയല്ല ആവശ്യമെന്നും നേതൃത്വം ആശയക്കുഴപ്പത്തിലാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 1999-2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ, കേന്ദ്ര വിദേശകാര്യമന്ത്രിയായും മഹാരാഷ്ട്ര ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Comments

comments

Categories: Politics

Related Articles