പുണെയിലെ ഓഫീസ് പ്രോപ്പര്‍ട്ടി ക്ഷാമം 2019 ഓടെ തീരുമെന്ന് ജെഎല്‍എല്‍

പുണെയിലെ ഓഫീസ് പ്രോപ്പര്‍ട്ടി ക്ഷാമം 2019 ഓടെ തീരുമെന്ന് ജെഎല്‍എല്‍

2019 അവസാനത്തോടെ നഗരത്തില്‍ ആകെ 11 മില്യണ്‍ ചതുരശ്ര അടി ഓഫീസ് പ്രോപ്പര്‍ട്ടി ലഭ്യമാകും

മുംബൈ : പുണെയിലെ ഓഫീസ് പ്രോപ്പര്‍ട്ടി ക്ഷാമം 2019 ഓടെ തീരുമെന്ന് ജെഎല്‍എല്‍ ഇന്ത്യ. 2019 അവസാനത്തോടെ നഗരത്തില്‍ ആകെ ഏകദേശം 11 മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഓഫീസ് പ്രോപ്പര്‍ട്ടി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ജെഎല്‍എല്‍ ഇന്ത്യ വ്യക്തമാക്കി. ഇതില്‍ എണ്‍പത് ശതമാനം സ്‌പേസും 2018,2019 വര്‍ഷങ്ങളില്‍ വിപണിയില്‍ ലഭ്യമാകും.

2017 നും 2019 നുമിടയില്‍ നഗരത്തില്‍ ആകെ 10 മില്യണ്‍ ചതുരശ്ര അടി സ്‌പേസ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന പ്രോജക്റ്റുകളും ഇതുവരെ പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റുകളും കണക്കിലെടുത്താണിതെന്ന് ജെഎല്‍എല്‍ ഇന്ത്യ റിസര്‍ച്ച് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അലോക് ഝാ പറഞ്ഞു. പുണെയിലെ ഓഫീസ് സ്‌പേസ് ആവശ്യകത ശക്തമാണെന്നും എന്നാല്‍ വേണ്ടത്ര സപ്ലൈ ഇല്ലെന്നത് പോരായ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ പുണെയിലെ ഓഫീസ് സ്‌പേസ് വേക്കന്‍സി ആറ് ശതമാനം മാത്രമേ വര്‍ധിക്കൂ. പുണെ നഗരത്തിലെ ഈ കുറഞ്ഞ ഓഫീസ് സ്‌പേസ് വേക്കന്‍സി നിരക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമായി വലിയ സ്‌പേസ് തേടുന്ന കമ്പനികള്‍ക്ക് വെല്ലുവിളിയാകും. പുണെ നഗരത്തില്‍ നിലവില്‍ കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് ലഭിക്കുന്നതിനും ക്ഷാമം നേരിടുകയാണ്.

അടിയന്തര ബിസിനസ് ആവശ്യങ്ങള്‍ക്കായി ഓഫീസ് സ്‌പേസ് തേടിയെത്തുന്നവര്‍ക്കാണ് ഇത് പ്രയാസം സൃഷ്ടിക്കുന്നത്. വേണ്ടത്ര ഓഫീസ് സ്‌പേസ് ലഭ്യമാകുന്നതുവരെ കാത്തിരിക്കാനേ ഇവര്‍ക്ക് നിര്‍വ്വാഹമുള്ളൂ.

 

Comments

comments

Categories: FK Special