എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാനുള്ള തീരുമാനം നീട്ടണമെന്ന് കുവൈറ്റ്

എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാനുള്ള തീരുമാനം നീട്ടണമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാനുള്ള കരാര്‍ ജൂണ്‍ കഴിഞ്ഞ് നീട്ടുന്നതിനെ പിന്തുണയ്ക്കുമെന്ന് കുവൈറ്റ്. എണ്ണ വിപണിയെ നിയന്ത്രിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കുവൈറ്റിന്റെ എണ്ണ മന്ത്രി എസ്സാം അല്‍ മാര്‍സോഖ് പറഞ്ഞു.

കരാര്‍ കാലാവധി നീട്ടുന്നത്, ഓയില്‍ മാര്‍ക്കറ്റിനെ സന്തുലിതമാക്കുന്നതിനും പെട്രോളിയം ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് സ്വീകാര്യമാകുന്ന തരത്തില്‍ എണ്ണ വില ഉയരുന്നതിനും സഹായകമാകുമെന്നും അല്‍ മര്‍സോഖ് കൂട്ടിച്ചേര്‍ത്തു. കരാര്‍ നീട്ടുന്നതിന്റെ സാധ്യതയെക്കുറിച്ച് മറ്റ് രാജ്യങ്ങളിലെ ഓയില്‍ മന്ത്രിമാരുമായി കുവൈറ്റ് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റിനെ സന്തുലിതമാക്കുക എന്നത് വളരെ എളുപ്പത്തില്‍ നടപ്പാക്കാവുന്ന കാര്യമല്ലെന്നും അതിന് കൂടുതല്‍ പരിശ്രമവും സമയവും ആവശ്യമാണെന്നും മാര്‍സോഖ്.

നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷം പുറത്തുവന്ന പ്രാഥമിക വിവരങ്ങള്‍ അനുകൂലമായവയാണ്. കരാറിനെ പൂര്‍ണമായി അംഗീകരിക്കുന്ന തരത്തിലാണ് പെട്രോളിയം ഉല്‍പ്പാദക രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 1.2 മില്യണ്‍ ബാരല്‍ വെട്ടിക്കുറച്ചെന്ന് റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള രാജ്യങ്ങളും കരാര്‍ നീട്ടുന്നതിനെ പിന്തുണയ്ക്കുമെന്നുള്ള പ്രതീക്ഷയിലാണ് മര്‍സോഖ്. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട പണമെല്ലാം തിരികെ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Comments

comments

Categories: World