കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നു മുസ്ലിം ലീഗ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാമനിര്‍ദേശപത്രിക 20നു സമര്‍പ്പിക്കും.

പാണക്കാടു ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിക്കു ശേഷമായിരുന്നു പ്രഖ്യാപനം. സ്ഥാനാര്‍ഥിയായ പി.കെ. കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണു കുഞ്ഞാലിക്കുട്ടി.

മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ നിന്നുള്ള എംഎല്‍എയാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാവുമ്പോള്‍ വേങ്ങരയില്‍ ഒഴിവ് വരുന്ന സീറ്റില്‍ മുസ്ലിം ലീഗ് ആരെ മത്സരിപ്പിക്കുമെന്നത് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല.

Comments

comments

Categories: Politics, Top Stories