ഇറോം ശര്‍മിള അട്ടപ്പാടിയില്‍ താമസിക്കും

ഇറോം ശര്‍മിള അട്ടപ്പാടിയില്‍ താമസിക്കും

പാലക്കാട്: മണിപ്പൂരിന്റെ ഉരുക്ക് വനിതയും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇറോം ശര്‍മിള വയനാട്ടിലെ അട്ടപ്പാടിയില്‍ താമസിക്കും. ഈ മാസം മണിപ്പൂരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൗഭായി മണ്ഡലത്തില്‍നിന്നും ജനവിധി തേടിയ ശര്‍മിള ദയനീയമായി പരാജയപ്പെട്ടിരുന്നു.

വെറും 90 വോട്ടുകളാണു ശര്‍മിളയ്ക്ക് ലഭിച്ചത്. ശര്‍മിളയ്ക്ക് ലഭിച്ചതിനേക്കാളധികം വോട്ടുകള്‍ ‘നോട്ട’ക്ക് ലഭിച്ചിരുന്നു. ഇതില്‍ മനം മടുത്ത ശര്‍മിള മണിപ്പൂര്‍ വിട്ട് കേരളത്തിലേക്ക് താമസം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശര്‍മിള കഴിഞ്ഞ വര്‍ഷം പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈയന്‍സ്(പിആര്‍ജെഎ) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. ശര്‍മിളയ്ക്കു സ്വാഗതമേകി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

Comments

comments

Categories: FK Special, Top Stories