2017ല്‍ ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റിക്കായുള്ള ചെലവിടല്‍ 90 ബില്യണ്‍ ഡോളറിലെത്തും

2017ല്‍  ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റിക്കായുള്ള ചെലവിടല്‍ 90 ബില്യണ്‍ ഡോളറിലെത്തും

മുംബൈ: ആഗോള തലത്തില്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിക്കായി ചെലവിടുന്ന തുക ഈ വര്‍ഷം 7.6 ശതമാനം വര്‍ധിച്ച് 90 ബില്യണ്‍ ഡോളറാകുമെന്ന് പ്രതിക്ഷിക്കുന്നതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ട്ണര്‍.

2020ല്‍ ഇത് 113 ബില്യണ്‍ ഡോളറായി ഉയരുമെന്നും ഗാര്‍ട്ണര്‍ പറയുന്നു. സുരക്ഷാപിഴവുകള്‍ കണ്ടെത്തുന്നതിനും പിഴവുകളോട് ഉചിതമായി പ്രതികരിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകള്‍ക്കാകും ഇന്‍ഫൊര്‍മേഷന്‍ സുരക്ഷയ്ക്കായി പണം മുടക്കുന്നവര്‍ 2020 വരെയുള്ള കാലളവുകളില്‍ മുന്‍ഗണന നല്‍കുക.

സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തുന്നതും അതിനോടുള്ള പ്രതികരണവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ആവശ്യകത വര്‍ധിക്കുന്നത് എന്‍ഡ്‌പോയിന്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റെസ്‌പോണ്‍സ് (ഇഡിആര്‍), സോഫ്റ്റ്‌വെയര്‍ ഡിഫൈനെഡ് സെഗ്‌മെന്റേഷന്‍, ക്ലൗഡ് ആക്‌സസ് സെക്യൂരിറ്റി ബ്രോക്കേഴ്‌സ്,യൂസര്‍ ആന്റ് എന്റിറ്റി ബിഹേവിയര്‍ അനലിറ്റിക്‌സ് തുടങ്ങിയ ഉല്‍പ്പന്നവിഭാഗങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിവെക്കും.

ഈ വിഭാഗങ്ങളിലെ ചെലവിടല്‍ വര്‍ധിക്കുന്നതൊടൊപ്പം ഡാറ്റാ സെക്യൂരിറ്റ്, എന്റര്‍പ്രൈസസ് പ്രൊട്ടക്ഷന്‍ പ്ലാറ്റ്‌ഫോമുകള്‍, എസ്‌ഐഇഎം മുതലായ നിലവിലെ സുരക്ഷാ ഉല്‍പ്പന്നങ്ങളിലുള്ള ചെലവിടല്‍ കുറയുകയും ചെയ്യുമെന്ന് ഗാര്‍ട്‌നര്‍ വിലയിരുത്തുന്നു.

Comments

comments

Categories: Tech