ഐഒടിയെ സ്വീകരിക്കുന്നതില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഐഒടിയെ സ്വീകരിക്കുന്നതില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ബെംഗളൂരു: ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സംവിധാനങ്ങളെ രാജ്യം വേഗത്തില്‍ സ്വായത്തമാക്കുന്നത് ഉപഭോക്തൃ എക്‌സ്പീരിയന്‍സ് മെച്ചപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. മറ്റ് ഏഷ്യ പസഫിക് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് അധിഷ്ഠിതമായുള്ള കണ്‍സ്യൂമര്‍ മെച്യൂരിറ്റിയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് കമ്പനിയായ ജെനിസിസിന്റെ ‘ഐഒടി അധിഷ്ഠിത കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് റിപ്പോര്‍ട്ട് 2016’ലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഐഒടി നടപ്പിലാക്കുന്നതിലൂടെയുള്ള വലിയ ബിസിനസ് സാധ്യതകളെ ഏഷ്യ പസഫിക് വിപണികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജെനിസിസ് തങ്ങളുടെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലപ്രദമായ കസ്റ്റമര്‍ എക്‌സ്പീരിയന്‍സിലൂടെ ഒരു ഉപഭോക്താവിനെ അയാളുടെ ജീവിതാവസാനം വരെ തങ്ങളുടെ ബിസിനസിന്റെ ഭാഗമാക്കാന്‍ കമ്പനികള്‍ക്ക് കഴിയുമെന്ന് ജെനിസിസ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് കെയ്ത് ബഡ്ജ് അഭിപ്രായപ്പെട്ടു.

ഏഷ്യ പസഫിക് മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ ഭൂരിപക്ഷം പേരും കസ്റ്റമര്‍ ലൈഫ്‌ടൈം മൂല്യത്തില്‍ വിശ്വസിക്കുന്നതായും അദ്ദേഹം അറിയിച്ചു. മറ്റ് ഏഷ്യ-പസഫിക് വിപണികളെ അപേക്ഷിച്ച് കസ്റ്റമര്‍ എക്‌സ്പീരിയന്‍സുമായി ഐഒടി സംയോജിപ്പിക്കുന്നതില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായും ജെനിസിസ് റിസര്‍ച്ചിലൂടെ കണ്ടെത്തി. പരമ്പരാഗത പ്രവര്‍ത്തന രീതികളില്‍ ഐഒടി സംയോജിപ്പിക്കുന്നത് സങ്കീര്‍ണത നിറഞ്ഞതല്ലെന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷം സ്ഥാപനങ്ങളും പ്രതികരിച്ചത്.

Comments

comments

Categories: FK Special, World