ഇസ്രായേല്‍ ചരിത്രം: അറിയപ്പെടാത്ത പോരാളികളുടേത് കൂടി

ഇസ്രായേല്‍ ചരിത്രം: അറിയപ്പെടാത്ത പോരാളികളുടേത് കൂടി

ജൂതരാഷ്ട്രത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ അംഗീകാരങ്ങളും ഡേവിഡ് ബെന്‍ ഗറിയോണിനും ജൂവിഷ് ഏജന്‍സിക്കുമാണ് പരമ്പരാഗത ചരിത്രരചയിതാക്കള്‍ നല്‍കുന്നത്. ഇതില്‍ നിന്ന് വിഭിന്നമാണ് അനോണിമസ് സോള്‍ജ്യേഴ്‌സ് : ദ സ്ട്രഗിള്‍ ഫോര്‍ ഇസ്രായേല്‍ എന്ന ബ്രൂസ് ഹോഫ്മാന്റെ പുസ്തകം

തീവ്രവാദം പ്രാവര്‍ത്തികമോ? ഇത്തരമൊരു പ്രകോപനപരമായ ചോദ്യത്തോടുകൂടിയാണ് ബ്രൂസ് ഹോഫ്മാന്‍ തന്റെ പുസ്തകം തുടങ്ങുന്നത്. ഇയാന്‍ സ്മിത്ത്, റൊണാള്‍ഡ് റീഗന്‍, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയ രാഷ്ട്രീയക്കാരും തോമസ് ചെല്ലിംഗ്, കാളെബ് കാര്‍, മാക്‌സ് എബ്രഹാം തുടങ്ങിയ പണ്ഡിതരും ഈ ചോദ്യത്തിന് പ്രതികൂലമായ ഉത്തരമാണ് നല്‍കുന്നത്.

മിക്ക ഭീകരസംഘടനകളും അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടവരാണ്. പക്ഷേ, ഇത്തരം സംഘടനകള്‍ നേട്ടം കൊയ്ത ചരിത്രവുമുണ്ടായിട്ടുണ്ട്. അയര്‍ലന്‍ഡ് – 1992, ഇസ്രായേല്‍ – 1948, സൈപ്രസ് – 1960, അള്‍ജീരിയ – 1962 എന്നിവയാണവ. എന്നാല്‍ സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇവയെ വിലയിരുത്താന്‍ സാധിക്കുകയുള്ളു.

ഭീകരവാദം എന്നത് വിനാശകരമായ മഹാവിപത്താണെന്നതില്‍ സംശയമില്ല. ഒന്നാം ലോകമഹായുദ്ധത്തിലേക്കു നയിച്ച ആര്‍ച്ച്ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡിന്റെ വധം, 2001 സെപ്തംബര്‍ 11നുണ്ടായ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം എന്നിവയെല്ലാം ഇത്തരത്തിലുള്ളവയാണ്.

എന്നാല്‍ പ്രൊവിഷണല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി, ഹിസ്ബുള്ള തുടങ്ങിയ തീവ്രവാദ സംഘടനകള്‍ അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ വഴി ചുരുങ്ങിയ തോതിലെങ്കിലും വിജയം നേടിയെടുത്തിട്ടുണ്ട്. അനോണിമസ് സോള്‍ജ്യേഴ്‌സ്: ദ സ്ട്രഗിള്‍ ഫോര്‍ ഇസ്രായേല്‍ വിശകലനം ചെയ്യുന്നതും ഇത്തരത്തിലുള്ള വിജയകഥകളാണ്. തലക്കെട്ടില്‍ പറയുന്നത് പോലെ ഇസ്രായേലിന്റെ വിജയത്തിന് പിന്നിലുള്ള കാരണങ്ങളാണ് ഇതില്‍ വിലയിരുത്തുന്നത്.

ജൂതരാഷ്ട്ര രൂപീകരണത്തിന്റെ സകല അംഗീകാരങ്ങളും ഡേവിഡ് ബെന്‍ ഗുറിയോണിനും ജൂവിഷ് ഏജന്‍സിക്കും നല്‍കുന്ന പരമ്പരാഗത ഇസ്രായേലി ചരിത്രരചനാശാസ്ത്രത്തിന് വിപരീതമായ വാദങ്ങളാണ് ഹോഫ്മാന്‍ നിരത്തുന്നത്. കുപ്രസിദ്ധ സംഘടനകളായ ഇറ്റ്‌സീല്‍, ലെഹി എന്നിവയുടെ പ്രവര്‍ത്തനങ്ങളില്ലായിരുന്നുവെങ്കില്‍ ഇസ്രായേല്‍ ഒരിക്കലും യാഥാര്‍ത്ഥ്യമാകുകയില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ബ്രിട്ടീഷ് ആസ്തികളെയും മറ്റുമാണ് ഇവര്‍ മയമില്ലാതെ ലക്ഷ്യം വച്ചിരുന്നത്. കൂടാതെ പലസ്തീനിലെ ബ്രിട്ടീഷ് ആധിപത്യത്തെ ചോദ്യംചെയ്യാനാകാത്ത ശക്തിയാക്കുകയും ചെയ്തു. ലെവാന്‍ഡിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തോടെ 1,00,000 സൈനികരെയാണ് ഇന്ത്യയിലേക്ക് വിന്യസിച്ചത്. ബ്രിട്ടീഷ് ആസ്തികളും നിയമവാഴ്ചയും സംരക്ഷിക്കാന്‍ ജൂതന്‍മാരെ നിയോഗിക്കുകയും ചെയ്തു.

ഫെര്‍റ്റൈല്‍ ക്രസന്റിലെ അസ്വാരസ്യങ്ങള്‍ക്ക് തുടക്കമായത് ജൂതന്‍മാര്‍ പ്രദേശത്തേക്ക് കുടിയേറാന്‍ തുടങ്ങിയപ്പോഴാണ്. പലസ്തീനിലേക്ക് കുടിയേറുന്നതില്‍ ആ സമയത്ത് ജൂതന്‍മാര്‍ക്ക് താല്‍പര്യം കുറഞ്ഞു. ഓട്ടോമന്‍ സാമ്രാജ്യം തങ്ങള്‍ക്ക് ആധിപത്യമുള്ള മറ്റ് പ്രദേശങ്ങളില്‍ ജൂതന്‍മാരെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും വിശുദ്ധ നാട്ടിലേക്കുള്ള ജൂതന്‍മാരുടെ കുടിയേറ്റത്തെ കര്‍ശനമായി നിയന്ത്രിച്ചു.

ഇവിടേക്കുള്ള കുടിയേറ്റക്കാരുടെ തോത് വര്‍ധിച്ചതും പിന്നീടാണ്. 1917ലെ ബാല്‍ഫോര്‍ പ്രഖ്യാപനം അറബ് സമൂഹത്തിന് അപകടമണിയായി. ജൂതന്‍മാരുടെ കുടിയേറ്റവും ഭൂമി പിടിച്ചെടുക്കലും അതിനോടകം തന്നെ മേഖലയില്‍ ശക്തമായിരുന്നു. അറബ് ഭൂമിയില്‍ ഈ യൂറോപ്യന്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സ്വന്തം ഇടംകിട്ടുകയെന്നത് അസ്വീകാര്യമായിരുന്നു.

ഇതിന്റെ ഫലമായി അധിവാസമേഖലകള്‍ക്ക് നേരെ അറബികളുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായി. ഈ ഘട്ടത്തിലാണ് സംരക്ഷണത്തിനായി ജൂതജനത വലിയ തോതില്‍ ബ്രിട്ടീഷുകാരെ ആശ്രയിക്കാന്‍ തുടങ്ങിയത്.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ജൂതന്‍മാരെ സംബന്ധിച്ചിടത്തോളം പലസ്തീനി പൊലീസ് സേന അപര്യാപ്തവും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തവരുമായിരുന്നു. അതിനാല്‍ ജൂതസമൂഹത്തിന് സ്വയം പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരുന്നു. ഇതിന്റെ ഭാഗമായാണ് 1920ല്‍ ഹഗന രൂപീകരിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള ആദ്യത്തെ സംഘടനയായിരുന്നില്ല ഇത്.

ബാര്‍ ഗിയോറ ഇത്തരത്തില്‍ 1909ല്‍ തന്നെ നിലവില്‍ വന്ന സംഘടനയാണ്. ആദ്യ ജൂവിഷ് – റോമന്‍ യുദ്ധത്തില്‍ വിമത ജൂതവിഭാഗത്തെ നയിച്ച ബാര്‍ ഗിയോറയുടെ പേരിലാണ് ഈ സംഘടന സ്ഥാപിതമായത്. 1909ല്‍ ഇത് ഹസ്‌ഹോമറും പിന്നീട് ഹഗനയുമായി വളര്‍ന്നു. സ്വാതന്ത്ര്യാനന്തരം ഇസ്രയേലി സൈന്യത്തിന്റെ പ്രധാനഭാഗമായതും ഇവര്‍ തന്നെയാണ്. പരിശീലനവും ആയുധങ്ങളും വേണ്ടവിധം ഇല്ലാതിരുന്നിട്ട് പോലും ഒറ്റപ്പെട്ട അറബ് ആക്രമണങ്ങള്‍ക്കെതിരെയുള്ള ഫലപ്രദമായ സേനയായി ഇവര്‍ മാറി. എന്നിരുന്നാലും 1920 -21ലെ അറബ് കലാപത്തിന്റെ സമയത്തും സംരക്ഷണം ഉറപ്പുവരുത്തിയത് ബ്രിട്ടണ്‍ തന്നെയായിരുന്നു.

രണ്ട് വിപരീത സ്വഭാവമുള്ള ജനതകളെ സന്തുലിതമായി കൊണ്ടുപോകാന്‍ ലണ്ടന്‍ എങ്ങനെ ശ്രമിച്ചുവെന്നും, ഇത് എങ്ങനെ പരാജയപ്പെട്ടുവെന്നുമാണ് പുസ്തകം വിശകലനം ചെയ്യുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുകൂടി, പിന്നീട് അറബ് പ്രക്ഷോഭങ്ങളുടെ വലിയ തിരയിളക്കം ഉണ്ടാകുന്നത് വരെയും ജൂതസമൂഹം, സമാധാനം നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

പ്രതിരോധിക്കുന്നതിനായി ഹഗനയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് പ്രാഥമികപരിശീലനങ്ങള്‍ ലഭിച്ചു. റിവിഷണലിസ്റ്റ് സിയോണിസത്തിന്റെ പിതാവായ സീവ് ജബോടിന്‍സ്‌കി വരെ ബ്രിട്ടണ്‍ ഒരു സൗഹൃദശക്തിയാണെന്നും ജൂതന്മാരുടെ മധ്യേഷ്യയിലെ ഏറ്റവും വലിയ സഖ്യകക്ഷിയാണെന്നും വിശ്വസിച്ചു.

1938ല്‍ സിയോണിസ്റ്റ് പോരാളിയായ ഷോമോ ബെന്‍ യൂസഫിനെ തൂക്കിലേറ്റിയത് നിര്‍ണായകതീരുമാനമായി. ഇതോടെ ജബോടിന്‍സ്‌കി അറബികളെ അപേക്ഷിച്ച് ബ്രിട്ടീഷുകാരെ പരുഷമായി വിമര്‍ശിക്കാന്‍ തുടങ്ങി. ലഹളകളില്‍ പിടിക്കപ്പെട്ട മറ്റ് മറ്റ് നൂറുകണക്കിന് അറബികള്‍ക്ക് ചെറിയ ശിക്ഷകള്‍ നല്‍കിയപ്പോള്‍ ബെന്‍ യൂസഫിന് മരണശിക്ഷനല്‍കിയതാണ് ഇതിന് കാരണമായത്.

1931ലാണ് ഇറ്റ്‌സീല്‍ സ്ഥാപിതമായത്. അറബികള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനായി സ്ഥാപിതമായ ഈ സംഘട ഹഗനയ്ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ തിരിഞ്ഞു. അതുവരെ അറബികളെ മാത്രം ലക്ഷ്യം വച്ചിരുന്ന അവര്‍ ബെന്‍ യൂസഫ് സംഭവത്തോടെ പലസ്തീനിലുള്ള ലണ്ടന്റെ താല്‍പര്യങ്ങള്‍ തിരിച്ചറിഞ്ഞു.

ലണ്ടനില്‍ ജൂതവിരുദ്ധ വികാരം വെച്ചുപുലര്‍ത്തുന്ന നിരവധിയാളുകള്‍ ഉണ്ടെങ്കിലും അറബികളോട് മൃദുസമീപനം സ്വീകരിക്കാന്‍ അതല്ല കാരണം. മുസ്ലിം ലോകത്ത് നിന്ന് ഉടനീളമുള്ള എതിര്‍പ്പുകളെ ഭയന്നാണ് ലണ്ടന്റെ ഇത്തരത്തിലുള്ള നിലപാട്. പലസ്തീനിലെ ബ്രിട്ടീഷ് നയം ഇറാഖിലും ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയിലും ഇപ്പോള്‍ തന്നെ അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. എന്നിരുന്നാലും ബ്രിട്ടന്റെ ജൂതവിരുദ്ധ മനോഭാവം എടുത്തുപറയേണ്ട വസ്തുതയാണ്.

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത് പ്രശ്‌നങ്ങള്‍ പിന്നെയും സങ്കീര്‍ണമാക്കി. ജൂതന്‍മാരുടെ ശത്രുവായ ജര്‍മനിയെ ബ്രിട്ടണ്‍ എതിര്‍ത്തു. എന്നാല്‍ ജൂത ഏജന്‍സി ഇതിനെ ഒരു ചതിയെന്നാണ് വിലയിരുത്തിയത്. 1917ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തില്‍ നല്‍കിയ ഉറപ്പുകളുടെ ലംഘനമായും കണക്കാക്കി. ഇറ്റ്‌സീല്‍, ഹഗന സംഘടനകള്‍ ബ്രിട്ടനോടൊപ്പം ചേര്‍ന്ന് ജര്‍മനിക്കെതിരെ യുദ്ധം ചെയ്തു.

ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന ജൂതയുവാക്കള്‍ക്ക് പരിശീലനവും വൈദഗ്ധ്യവും ലഭിച്ചത് 1948ല്‍ ഇസ്രയേലിനുവേണ്ടി മികച്ച രീതിയില്‍ പൊരുതാന്‍ ഇവരെ പ്രാപ്തരാക്കി. എന്നാല്‍ ബ്രിട്ടണ് എതിരെയുള്ള നീക്കം അവസാനിപ്പിക്കാനുള്ള തീരുമാനം എല്ലാ ജൂത കമാന്‍ഡര്‍മാര്‍ക്കും രസിച്ചില്ല. അവ്രഹാം സ്റ്റേണ്‍ മറ്റ് ഇറ്റ്‌സീല്‍ കമാന്‍ഡര്‍മാരോട് വിയോജിക്കുകയും 1940ല്‍ ലെഹി എന്ന സംഘം രൂപീകരിക്കുകയും ചെയ്തു. യൂറോപ്പിലുള്ള എല്ലാ ജൂതന്‍മാര്‍ക്കും പലസ്തീനില്‍ പ്രവേശനം ലഭിക്കുമെന്നു കരുതി ഇറ്റലിയിലെ ബെനിറ്റോ മുസോളിനിയുമായും നാസി ജര്‍മനിയുമായും സഖ്യമുണ്ടാക്കാനാണ് ലെഹി തീരുമാനിച്ചത്.

എന്നാല്‍ സ്‌റ്റേണ്‍ കൊല്ലപ്പെട്ടതോടെ ഈ നീക്കവും വിജയം കണ്ടില്ല. തുടക്കകാലങ്ങളില്‍ ഇറ്റ്‌സീലിനും ലെഹിക്കും ചില പരാജയങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇറ്റ്‌സാക് യെസേനിറ്റ്‌സ്‌കി ലെഹിയുടേയും മെനാചെം ബെഗിന്‍ ഇറ്റ്‌സീലിന്റെയും മേധാവിത്വം ഏറ്റെടുത്തതില്‍പ്പിന്നെയാണ് ഇരു ഗ്രൂപ്പുകളും പ്രബലമായത്.

അമേരിക്കന്‍, ബ്രിട്ടീഷ്, ഇസ്രയേലി നേട്ടങ്ങളാണ് ഹോഫ്മാന്‍ അനോണിമസ് സോള്‍ജ്യേഴ്‌സ് എന്ന പുസ്തകത്തിന്റെ സൃഷ്ടിക്കായി ഉപയോഗപ്പെടുത്തിയത്. എന്നിരുന്നാലും ഈ കഥയില്‍ ചില വിടവുകള്‍ ഉണ്ട്. ജബോടിന്‍സ്‌കിയെപ്പോലുള്ളവര്‍ക്ക് ചുരുങ്ങിയ പ്രാധാന്യം മാത്രമേ പുസ്തകത്തില്‍ നല്‍കിയിട്ടുള്ളു. പലസ്തീനില്‍ ഇറ്റ്‌സീല്‍ പോലൊരു സംഘടന സ്ഥാപിക്കുകയും വിവിധ രാജ്യങ്ങളില്‍ സിയോണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ നല്‍കുകും ചെയ്ത വ്യക്തിയാണ് അദ്ദേഹം.

ഇറ്റ്‌സീലിനും ലെഹിക്കും ലേഖകന്‍ ശ്രദ്ധ നല്‍കിയപ്പോള്‍ അറബികള്‍ക്കും ഹഗനയ്ക്കും വേണ്ട പ്രാധാന്യം ലഭിച്ചില്ല. കലാപങ്ങളെ മാറ്റി നിര്‍ത്തിയാല്‍ പലസ്തീന്‍ രൂപീകരണത്തില്‍ അറബികള്‍ നിഷ്‌ക്രിയ ശക്തികളായിരുന്നുവെന്നാണ് അനോണിമസ് സോള്‍ജ്യേഴ്‌സില്‍ പറയുന്നത്. ബ്രിട്ടീഷുകാരോട് പടപൊരുതുമ്പോഴും തങ്ങളുടെ അറബ് അയല്‍ക്കാരുടെമേല്‍ ജൂതസമൂഹം കണ്ണുവച്ചിരുന്നു.

ഹഗനയുടെയും പ്രാധാന്യം അതുപോലെ തന്നെ പുസ്തകം അടിവരയിടുന്നില്ല. എന്നിരുന്നാലും അനോണിമസ് സോള്‍ജ്യേഴ്‌സ് ചില വിടവുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. 1932ല്‍ എഴുതപ്പെട്ട ഹയാലിം അല്‍മോണിം എന്ന കവിതകയെ അടിസ്ഥാനപ്പെടുത്തിയാണ് പുസ്തകത്തിന് ആ പേരു നല്‍കിയിരിക്കുന്നത്. അണ്‍നോണ്‍ സോള്‍ജ്യേഴ്‌സ് എന്ന പേരില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. തീവ്രവാദം പ്രാവര്‍ത്തികമോ എന്ന തുടക്കത്തില്‍ ഉന്നയിച്ച ചോദ്യത്തിന് പുസ്തകം ഉത്തരം നല്‍കുന്നില്ല.

 

Comments

comments

Categories: FK Special