തെക്കന്‍ ചൈനാ കടലില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ചൈന

തെക്കന്‍ ചൈനാ കടലില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ചൈന

ഹോങ്കോങ്: തര്‍ക്കം നിലനില്‍ക്കുന്ന തെക്കന്‍ ചൈനാ കടലില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ചൈന. സുപ്രധാനമായ വ്യാപാര ജലപാതയില്‍ തങ്ങളുടെ സൈനീക ശക്തി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബെയ്ജിങ് തുടരുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു.

സ്വകാര്യ സ്റ്റലൈറ്റായ പ്ലാനറ്റ് ലാബ്‌സാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ട്രംപ് ഭരണകൂടവുമായുള്ള പുതിയ ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ശ്രമമുണ്ടെങ്കില്‍ പോലും തെക്കന്‍ ചൈനാ കടലിലെ പവിഴപ്പുറ്റുകളിലും ചെറുദ്വീപുകളിലും തങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ നിര്‍മ്മിക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ചൈനയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പാരസെല്‍ ദ്വീപുകളില്‍ ചൈന ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. മാര്‍ച്ച് ആറിനാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. സൈനികരെ അവരോധിക്കാനാണ് ഇതെന്നാണ് സൂചന. ട്രീ ദ്വീപിലും പാരസെല്‍ ദ്വീപിലും ജനുവരിയില്‍ ചൈന നിര്‍മാണങ്ങള്‍ നടത്തിയതായി വിയറ്റ്‌നാമും തായ്‌വാനും വാദിച്ചിരുന്നു.

Comments

comments

Categories: FK Special, World