24 മില്യണ്‍ അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

24 മില്യണ്‍ അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യുഎസ് ആരോഗ്യ പരിരക്ഷാ മേഖലയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം അടുത്ത ഒമ്പത് വര്‍ഷത്തിനുള്ളില്‍ 24 മില്യണ്‍ ആളുകളുടെ ആരോഗ്യ പരിരക്ഷ നഷ്ടമാകുന്നതിന് കാരണമാകുമെന്ന് കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് (സിബിഒ) റിപ്പോര്‍ട്ട്.

അഫോഡബിള്‍ കെയര്‍ ആക്റ്റ് മാറ്റുന്നതിനുള്ള നിര്‍ദേശം വഴി അടുത്ത 10 വര്‍ഷം കൊണ്ട് 337 ബില്യണ്‍ ഡോളര്‍ ധനക്കമ്മിയില്‍ കുറവു വരുത്തുന്നതിനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്. 2016ലെ അമേരിക്കന്‍ ധനക്കമ്മി 587 ബില്യണ്‍ ഡോളറായിരുന്നു.

2018നും 2026നും ഇടയിലുള്ള ഇന്‍ഷൂറന്‍സ് കവറേജുകളുടെ വെട്ടിച്ചുരുക്കല്‍ വൈദ്യസഹായ വിതരണത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2026ല്‍ ഏകദേശം 52 മില്യണ്‍ ആളുകള്‍ ഇന്‍ഷൂറന്‍സ് ഇല്ലാത്തവരായിരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നിലവിലെ നിയമ പ്രകാരം ഇത് 24 മില്യണ്‍ മാത്രമാണ്.

മുന്‍പ്രസിഡന്റ് ബറാക് ഒബാമ സ്ഥാപിച്ച ആരോഗ്യ പരിപാലന പദ്ധതി ഉപേക്ഷിച്ച് പുതിയത് സ്ഥാപിക്കാനൊരുങ്ങുന്ന റിപ്പബ്ലിക്കന്‍ നേതൃത്വത്തിന് തിരിച്ചടിയായാണ് ഈ റിപ്പോര്‍ട്ട് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Top Stories, World