ഏറ്റവും പഴക്കം ചെന്ന മുതലമുട്ടകള്‍ കണ്ടെത്തി

ഏറ്റവും പഴക്കം ചെന്ന മുതലമുട്ടകള്‍ കണ്ടെത്തി

ലോകത്തിലെ ഏറ്റവും പഴയ മുതലമുട്ടകള്‍ പോര്‍ച്ചുഗലില്‍ കണ്ടെത്തി. 152 ദശലക്ഷം വര്‍ഷം പഴക്കമുള്ള മുട്ടകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ക്രോകോഡെല്‍മോര്‍ഫ്‌സ് എന്ന വിഭാഗത്തില്‍പ്പെടുന്ന മുതലകളുടേതാണ് മുട്ടകളെന്ന് പാലിയന്റോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു. രണ്ട് മീറ്ററാണ് മുട്ടകളുടെ നീളം. ദിനോസര്‍ കാലഘട്ടത്തിന്റെ അവസാനത്തിലുള്ളതാണ് ഈ മുട്ടകളെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

മുതലകളും അവയുമായി ബന്ധപ്പെട്ട ക്രോകോഡെല്‍മോര്‍ഫ്‌സ് എന്ന പൂര്‍വികരും പരസ്പര വൈജാത്യമുള്ളവരാണ്. വ്യത്യസ്ത സ്വഭാവസവിശേഷതകളും ഭക്ഷണരീതികളുമാണ് ഇവയ്ക്കുണ്ടായിരുന്നതെന്ന് ലിസ്ബണിലെ നോവ സര്‍വകലാശാലയില്‍ നിന്നുള്ള റുവോ റൂസ്സോ അഭിപ്രായപ്പെടുന്നു. പ്ലോസ് വണ്‍ എന്ന ജേണലിലാണ് ഇവ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments

comments

Categories: FK Special