ലോകം കടുത്ത പ്രതിസന്ധിയിലേക്ക്: ഐക്യ രാഷ്ട്രസഭ

ലോകം കടുത്ത പ്രതിസന്ധിയിലേക്ക്: ഐക്യ രാഷ്ട്രസഭ

ന്യൂഡെല്‍ഹി: ലോകം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ഐക്യ രാഷ്ട്രസഭയുടെ മുന്നറിയിപ്പ്.

ഐക്യ രാഷ്ട്രസഭ രൂപീകൃതമായ 1945നു ശേഷം ലോകം മാനുഷികമായി ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയന്‍ ചീഫ് സ്റ്റീഫന്‍ ഒ ബ്രിയന്‍ അഭിപ്രായപ്പെട്ടു. 10 ലക്ഷം കുട്ടികള്‍ പട്ടിണി മൂലം ലോകത്താകമാനം മരിച്ച് വീഴുമെന്ന യൂണിസെഫിന്റെ അറിയിപ്പിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ഐക്യ രാഷ്ട്രസഭ രംഗത്തെത്തിയത്

നാല് രാജ്യങ്ങളിലെ 20 മില്യണിലധികം ജനങ്ങള്‍ കൊടും പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നതായും ഐക്യ രാഷ്ട്രസഭ അറിയിച്ചു. ഈ പ്രതിസന്ധി ചെറുക്കുന്നതിന് ലോകരാഷ്ട്രങ്ങള്‍ പരസ്പര പഹകരണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. യെമന്‍, ദക്ഷിണ സുഡാന്‍, സൊമാലിയ, വടക്ക് കിഴക്കന്‍ നൈജീരിയ തുടങ്ങി പട്ടിണിയും ദാരിദ്ര്യവും അതി രൂക്ഷമായിട്ടുള്ള രാജ്യങ്ങളില്‍ എത്രയും പെട്ടെന്ന് ധനസഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഐക്യ രാഷ്ട്രസഭാ നേതൃത്വം വിശദീകരിച്ചു.

മൂന്ന് മാസത്തിനകം (ജൂണ്‍ മാസത്തോടെ) 4.4 ബില്യണ്‍ ഡോളര്‍ കണ്ടെത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിക്കുന്നത്. വലിയ തുക ജനങ്ങളുടെ പട്ടിണി മാറ്റുന്നതിനു വേണ്ടി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കുട്ടികള്‍ കഠിനമായ പോഷകാഹാരക്കുറവ് അനുഭവിക്കുമെന്നും, അവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടപ്പെടുമെന്നും യുഎന്‍ വിലയിരുത്തുന്നു.

Comments

comments

Categories: FK Special, Top Stories
Tags: Unesco, world