സാംസംഗ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

സാംസംഗ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു

ബെംഗളൂരു: പൊതുജന ആരോഗ്യപരിപാലന സംവിധാനങ്ങളിലെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് സാംസംഗ് ഇന്ത്യ കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. സഹകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് 1,000 ഗാലക്‌സി ടാബ് ഐറിസ് സാംസംഗ് കൈമാറി.

പൊതു ആരോഗ്യ കേന്ദ്രങ്ങളിലെ ഡാറ്റ ക്രമീകരണങ്ങളില്‍ ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നത് വളരെ പ്രധാനമാണെന്നും, ഇത് മികച്ച ആസൂത്രണത്തിനും ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതിനും സഹായിക്കുമെന്നും കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി രമേഷ് കുമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ആധാറിനും, കെവൈസി വെരിഫിക്കേഷനും ഉപയോഗപ്പെടുത്തുന്നതിന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അംഗീകരിച്ച ആദ്യത്തെ കൊമേഴ്‌സ്യല്‍ ടാബ് ആണ് സാംസംഗ് ടാബ് ഐറിസ്. സാംസംഗുമായുള്ള സഹകരണത്തോടെ സംസ്ഥാനത്തെ പൊതു ആരോഗ്യ കേന്ദ്രങ്ങളിലെ ഡാറ്റ ബേസ്, ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസംഗ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏകദേശം 21 വര്‍ഷക്കാലത്തോളമായി. ഇന്നൊവേറ്റീവ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അനായാസേന നിറവേറ്റുന്നതിന് കമ്പനി എല്ലായ്‌പ്പോഴും മികച്ച സംഭാവന നല്‍കുമെന്ന് സാംസംഗ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് ടെക്‌നോളജി ഓഫീസര്‍ അലോക്‌നാഥ് ദേ പറഞ്ഞു.

Comments

comments